
വാക്സിൻ നല്‍കാതിരുന്നവരിൽ 8.6 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ വാക്സിൻ നല്‍കിയവരിൽ കൊവിഡ് ബാധിച്ചവരുടെ നിരക്ക് പൂജ്യം ശതമാനമാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഈ പഠനം ഇതുവരെ പിയര്‍ റിവ്യൂ നടത്തി പ്രസിദ്ധീകരിച്ചിട്ടില്ല.വോളൻ്റിയര്‍മാരെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്ത 71 പേര്‍ക്ക് ബിസിജി വാക്സിൻ കുത്തിവെയ്പ്പെടുത്തു. 209 പേര്‍ക്ക് വാക്സിൻ നല്‍കിയില്ല.
എന്നാൽ മൂന്ന് മാസത്തിനു ശേഷം പരിശോധന നടത്തിയപ്പോള്‍ വാക്സിൻ നല്‍കിയ വിഭാഗത്തിൽ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. കൊവിഡ്-19 പ്രതിരോധ വാക്സിൻ ഗവേഷണത്തിൽ നിര്‍ണായക കണ്ടെത്തൽ. കൊവിഡ്-19 രോഗത്തിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ ബിസിജി വാക്സിന് കഴിയുമെന്ന് യുഎഇയിൽ നടന്ന ഒരു പഠനത്തിൽ തെളിഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യയിൽ പിറക്കുന്ന എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായി ബിസിജി കുത്തിവെയ്പ്പ് നൽകുന്നുണ്ട്. ഇത് അഞ്ചാം തവണയാണ് കൊവിഡിനെതിരെ ബിസിജി വാക്സിൻ്റെ ഫലപ്രാപ്തി തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
ക്ഷയരോഗത്തിനെതിരെയാണ് കുട്ടികള്‍ക്ക് ബിസിജി ബൂസ്റ്റര്‍ വാക്സിൻ നല്‍കുന്നത്.കൊവിഡ്-19 ഏറ്റവുമധികം ബാധിക്കാൻ സാധ്യതയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബിസിജി ബൂസ്റ്റര്‍ വാക്സിൻ നല്‍കിയാൽ കൊവിഡ്-19 പ്രതിരോധിക്കാൻ സഹായിച്ചേക്കുമെന്നാണ് പഠനം തെളിയിക്കുന്നതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഒപ്പം വലിയ ജനസംഖ്യയെ അപേക്ഷിച്ച് ഇന്ത്യയിൽ കൊവിഡ് കേസുകള്‍ കുറഞ്ഞു നിൽക്കാൻ കാരണം 50 വര്‍ഷമായി സര്‍ക്കാര്‍ നടത്തി വരുന്ന ബിസിജി വാക്സിനേഷനാണെന്ന് ഒരു വാദമുണ്ട്.