ഞങ്ങൾ ഒരുമിക്കുന്നുവെന്ന് തെന്നിന്ത്യൻ കാജൽ അഗർവാൾ. മുബൈയിൽ വെച്ചായിരിക്കും വിവാഹം നടക്കുന്നതെന്നും താരം അറിയിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് കാജൽ അഗർവാൾ.തൻറെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. ബിസിനസുകാരനും ഇൻറീരിയർ ഡിസൈനറുമായ ഗൗതം കിച്ച്‍ലുവുമായുള്ള തൻറെ വിവാഹം ഒക്ടോബർ 30ന് നടക്കുമെന്ന് കാജൽ തൻറെ സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. കാജലിൻറേയും ഗൗതമിൻറേയും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണിത്. കഴിഞ്ഞ മാസമായിരുന്നു സ്വകാര്യ ചങ്ങിൽ ഇവരുടെ വിവാഹനിശ്ചയം നടന്നത്.ഐ സെഡ് യെസ് എന്നുള്ള തലവാചകവുമായാണ് കാജൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.


വിവാഹം ഒരു ചെറിയ ചടങ്ങായിരിക്കുമെന്നും അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുന്നതെന്നും കാജൽ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്.ഈ കൊവിഡ് കാലത്ത് ജീവിതത്തിലേക്ക് ഒരു ശാന്തമായ പ്രകാശം വരികയാണ്, ഒരുമിച്ച് ജീവിതം ആരംഭിക്കാൻ ഒരുങ്ങുന്നതിനാലുള്ള ത്രില്ലിലാണ്. വിവാഹശേഷവും താൻ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും ഇതുവരെ തന്ന പിന്തുണയ്ക്ക് നന്ദിയെന്നും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.


 2004ൽ ക്യൂം ഹോ ഗയാ നാ എന്ന ബോളിവുഡ് സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ കാജൽ പിന്നീട് തെലുങ്കിലും തമിഴിലുമാണ് ഏറെ ശ്രദ്ധേയയായത്. മഗധീര, ഡാർലിംഗ്, മി.പെർഫെക്ട്, സിങ്കം, ഗോവിന്ദുഡു അന്ധരിവടേലേ തുടങ്ങി അമ്പതിലേറെ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സംരംഭകനായ വ്യക്തിയാണ് ഗൗതം. അതേസമയം കോവിടിനിടയിലും ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് നടിയായ ഡെയ്‌സി എഡ്ജർ ജോൺസാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


 2021 ജനുവരിയിൽ ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്നതായി മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറെ നാളുകൾക്ക് മുൻപ് തന്നെ ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങിയിരുന്നതാണ്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ബാഹുബലി സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആർആർആർ’ ഷൂട്ടിങ് പുനഃരാരംഭിച്ചു. 2020 മാർച്ചോടെ ഷൂട്ടിങ് പ്ലാൻ ചെയ്ത് 2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കൊവിഡ് പശ്ചാത്തലത്തിൽ നിർത്തി വെക്കുകയായിരുന്നു.  

Find out more: