സംസ്‌ഥാനത്ത്‌ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഹിൽസ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിനാണ്‌ തീരുമാനം. അതേസമയം ബീച്ച് ടൂറിസം കേന്ദ്രങ്ങൾ ഇപ്പോൾ തുറക്കുകയുമില്ല. ഹൗസ് ബോട്ടുകൾക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താൻ അനുമതി നൽകി. എന്നാൽ, ബീച്ച് ടൂറിസം കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരത്തിന് അനുമതി നവംബർ 1 മുതൽ മാത്രമേ ഉണ്ടാകുകയുള്ളൂ.സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായാണ് പ്രവേശനത്തിന് അനുമതി നൽകുന്നത്. ബീച്ചുകൾ ഒഴികെയുള്ള ഹിൽ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചെന്ന് മന്ത്രി പറഞ്ഞു.



മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദർശനത്തിന് ക്വാറന്റീൻ നിർബന്ധമില്ല. എന്നാൽ സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് 7 ദിവസം വരെ കേരളത്തിൽ വന്ന് മടങ്ങുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ലെന്ന ഉത്തരവ് നിലവിലുണ്ട്. ഇതേ മാതൃകയിലാണ് ടൂറിസ്റ്റുകൾക്കും പ്രവേശനം അനുവദിക്കുക.ഏഴു ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കൊവി‍ഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റുമായി എത്തുകയോ, കേരളത്തിൽ എത്തിയാൽ ഉടൻ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കിൽ ഇത്തരം സഞ്ചാരികൾ 7 ദിവസം ക്വാറന്റൈനിൽ പോകേണ്ടിവരുംസംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുമ്പോഴും ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കാനൊരുങ്ങുകയാണ് സർക്കാർ.



കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നൽകുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വ്യക്തമാക്കിയത്.  .സംസ്ഥാനത്തെത്തുന്ന ടൂറിസ്റ്റുകൾ ഏഴു ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ, ഇവർ സ്വന്തം ചെലവിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. മാസ്ക് നിർബന്ധമായും ധരിക്കുകയും, സാനിട്ടൈസർ ഉപയോഗിക്കുകയും, രണ്ട് മീറ്റർ സാമൂഹിക അകലം മറ്റുള്ളവരിൽ നിന്നും പാലിക്കുകയും വേണം. വിനോദസഞ്ചാരികൾക്ക് സന്ദർശന വേളയിൽ കൊവിഡ് രോഗബാധ ലക്ഷണങ്ങൾ ഉണ്ടായാൽ ദിശയിൽ ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ ഐസോലേഷനിൽ പോകേണ്ടതുമാണ്.കൊവിഡ് രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ടൂറിസ്റ്റുകൾ യാത്ര ചെയ്യാൻ പാടില്ലെന്ന് ടൂറിസം വകുപ്പിൻറെ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.



നടപ്പാതകളും, കൈവരികളും, ഇരിപ്പിടങ്ങളുമെല്ലാം സാനിട്ടൈസർ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർമാർക്കും, ഡിടിപിസി സെക്രട്ടറിമാർക്കുമായിരിക്കും. നിശ്ചിത ഇടവേളകളിൽ ടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കുകയും, അണുവിമുക്തമാക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, കൈകൾ സോപ്പിട്ട് കഴുകുന്നതിനും, ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഉണ്ടാകണം.  

మరింత సమాచారం తెలుసుకోండి: