കൂടാതെ 2012 ൽ ഫോബ്‌സിന്റെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മോഡലുകളുടെ പട്ടികയിൽ ജിസെൽ ഒന്നാമതെത്തി. 2014 ൽ ഫോബ്‌സിന്റെ തന്നെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതകളിൽ ജിസെയിൽ 89-ാമത്തെ വനിതയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2001 മുതൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൂപ്പർ മോഡൽ ആണ് ജിസെൽ. 99 കാലഘട്ടത്തിൽ ജിസെലിനെ കവച്ചുവയ്ക്കാത്തക്കതായ മറ്റൊരു മോഡലും വളർന്നിട്ടില്ലായിരുന്നു. അത്രയ്ക്കും സുന്ദരിയും ബുദ്ധിശാലിയുമായിരുന്നു അവർ. ലോകത്ത് അവശേഷിക്കുന്ന ഒരേയൊരു സൂപ്പർ മോഡൽ ജിസെൽ ആണെന്ന് 2007ൽ പ്രശസ്ത ജർമ്മൻ മോഡൽ ക്ലോഡിയ ഷിഫർ അഭിപ്രായപ്പെട്ടിരുന്നു.വിക്ടോറിയ സീക്രട്ടിന്റെ അടക്കം ബ്രാൻഡ് മോഡലായി എത്തിയ ജിസെൽ 1,200 ലധികം മാഗസിൻ കവറുകളുടെ മോഡലായും പ്രത്യക്ഷപ്പെട്ടിരുന്നു. ടോമിനേക്കാൾ കൂടുതൽ വരുമാനം നേടുന്ന ജിസെൽ ഈ വർഷമാണ് ക്യാറ്റ്വാക്കിൽ നിന്ന് വിരമിച്ചത്.
ചാനൽ, കരോലിന ഹെരേര തുടങ്ങിയ സൗന്ദര്യ, സുഗന്ധ വർധക കമ്പനികളുമായുള്ള കരാറിൽനിന്ന് താരം കോടികൾ സമ്പാദിക്കുന്നുണ്ട്. കൂടാതെ മറ്റ് ബ്രാൻഡുകൾക്കായി ഷൂസ് രൂപകൽപ്പന ചെയ്തും താരം വരുമാനം നേടുന്നുണ്ട്. അതേസമയം 40കാരിയായ ജിസെൽ അമേരിക്കൻ ഫുട്ബോൾ താരമായ ടോം ബ്രാഡിയെയാണ് വിവാഹം ചെയ്തത്. ബോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയുമായുള്ള അഞ്ച് വർഷത്തെ നീണ്ട പ്രണയബന്ധം അവസാനിപ്പിച്ചായിരുന്നു 2006ൽ ജിസെൽ ബ്രാഡിയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
click and follow Indiaherald WhatsApp channel