
ഈ പ്രക്ഷോഭം കർഷകരുടേതല്ല, മറിച്ച് രാജ്യത്തിന്റേതാണ്. കർഷകർ വഴി കാണിക്കുക മാത്രമാണ് ചെയ്യുന്നത്. ജില്ലയിലെ ഭൂരിഭാഗം സംഘടനകളും, രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ രംഗത്തുള്ളതിനാൽ ജനങ്ങൾ ഹർത്താലിനോട് പൂർണമായി സഹകരിച്ചു. നിരത്തിലിറങ്ങിയത് വളരെ കുറച്ച് സ്വകാര്യവാഹനങ്ങൾ മാത്രമായിരുന്നു. നിരത്തിലിറങ്ങിയ വാഹനങ്ങളെ വിവിധ ടൗണുകളിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഹർത്താലിനോട് അനുബന്ധിച്ച് രാവിലെ യുഡിഎഫ് ടൗണുകളിൽ പ്രകടനം നടത്തി. കൽപ്പറ്റയടക്കമുള്ള സ്ഥലങ്ങളിലാണ് ടൗണിൽ നേതാക്കളടക്കമെത്തി പ്രകടനം നടത്തിയത്. കരട് വിജ്ഞാപനത്തിൽ പറയുന്ന വില്ലേജുകൾ ഉൾപ്പെട്ട സുൽത്താൻബത്തേരി, പുൽപ്പള്ളി, ഇരുളം തുടങ്ങിയ മേഖലകളിൽ ഹർത്താൽ പൂർണമായിരുന്നു.വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കിലോ മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിൽ നിന്ന് വയനാട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായിരിക്കുകയാണ്.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ജില്ലയിലെ ഭൂരിഭാഗം സംഘടനകളും, രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ രംഗത്തുള്ളതിനാൽ ജനങ്ങൾ ഹർത്താലിനോട് പൂർണമായി സഹകരിച്ചു. നിരത്തിലിറങ്ങിയത് വളരെ കുറച്ച് സ്വകാര്യവാഹനങ്ങൾ മാത്രമായിരുന്നു. നിരത്തിലിറങ്ങിയ വാഹനങ്ങളെ വിവിധ ടൗണുകളിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഹർത്താലിനോട് അനുബന്ധിച്ച് രാവിലെ യുഡിഎഫ് ടൗണുകളിൽ പ്രകടനം നടത്തി. കൽപ്പറ്റയടക്കമുള്ള സ്ഥലങ്ങളിലാണ് ടൗണിൽ നേതാക്കളടക്കമെത്തി പ്രകടനം നടത്തിയത്. കരട് വിജ്ഞാപനത്തിൽ പറയുന്ന വില്ലേജുകൾ ഉൾപ്പെട്ട സുൽത്താൻബത്തേരി, പുൽപ്പള്ളി, ഇരുളം തുടങ്ങിയ മേഖലകളിൽ ഹർത്താൽ പൂർണമായിരുന്നു.