പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ റെയില്‍വേയ്ക്ക് ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയിവേ ബോര്‍ഡ് അറയിച്ചു.
നഷ്ടപരിഹാരം ഈടാക്കുന്നതിനായി പ്രതിഷേധക്കാര്‍ക്കെതിരെ യുപി സര്‍ക്കാര്‍ നേട്ടീസ് അയച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇത്തരത്തിൽ ഒരു നടപടി റെയിൽവേ സ്വീകരിക്കുന്നത്.
80 കോടിയുടെ നഷ്ടമാണ് റെയില്‍വേയ്ക്ക് ഉണ്ടായത്. ഇതില്‍ ഈസ്‌റ്റേണ്‍ റെയില്‍വേയ്ക്ക് 70 കോടിയും നോര്‍ത്ത് ഈസ്റ്റ് റെയില്‍വേയ്ക്ക് 10 കോടിയുമാണ് നഷ്ടം.
റെയില്‍വേ ബോര്‍ഡ് ചെയ്ര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
എന്നാല്‍ ഇത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അവസാനഘട്ട അവലേകനത്തിന് ശേഷം ഇതിന് മാറ്റമുണ്ടാകം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരെ കണ്ടെത്തുന്നതിനായി ആര്‍പിഎഫ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്.
കുറ്റവാളികളെ കണ്ടെത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ബംഗാളിലെ മുര്‍ഷിദാബാദില്‍ ഈ മാസം ആദ്യം അഞ്ച് ട്രെയിനുകളാണ് കത്തിച്ചത്. അസമിലും ട്രെയിനുകള്‍ കത്തിച്ചിരുന്നു.
click and follow Indiaherald WhatsApp channel