മറ്റ് രുചി വർദ്ധക ചേരുവകൾ ഒന്നും കലരാത്ത, സാധാരണ പ്രോബയോട്ടിക് തൈര് നിങ്ങളുടെ വളർത്തുമൃഗത്തിന്റെ വയറ്റിൽ നല്ല ബാക്ടീരിയകളെ നിലനിർത്തുവാൻ സഹായിക്കുന്നുന്നു. തൈരിന്റെ തണുപ്പ് പകരുന്ന പ്രഭാവം അവരുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ചർമ്മ പ്രശ്നങ്ങൾക്കും യീസ്റ്റ് അണുബാധയ്ക്കും എതിരെ പോരാടാനും സഹായിക്കുന്നു. പാസ്ചറൈസ് ചെയ്യാത്ത ആപ്പിൾ സിഡർ വിനാഗിരി നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ചർമ്മത്തിന്റെ അസിഡിറ്റി സ്വഭാവം പുനഃസ്ഥാപിക്കുകയും രോഗകാരികളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും അതുവഴി ചൊറിച്ചിൽ കുറയ്ക്കുകയും ചെയ്യും. ഒരു സ്പ്രേ കുപ്പിയിൽ, ആപ്പിൾ സിഡർ വിനാഗിരിയും വെള്ളവും തുല്യ അളവിൽ യോജിപ്പിക്കുക. നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ദേഹത്ത് നേരിട്ട് ഈ മിശ്രിതം തളിക്കുക.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മൃഗങ്ങളുടെ ദേഹത്ത് തുറന്ന വ്രണങ്ങളോ മുറിവുകളോ ഉണ്ടെങ്കിൽ ഈ രീതി പിന്തുടരുവാൻ പാടില്ല.മനുഷ്യരിൽ ധാരാളം ആരോഗ്യ - സൗന്ദര്യ ഗുണങ്ങൾ സമ്മാനിക്കുന്ന ഒന്നാണ് ആപ്പിൾ സിഡാർ വിനാഗിരി. ഇത് നൽകുന്ന ഗുണങ്ങൾ നിങ്ങളുടെ വളർത്തുമൃഗങ്ങളിലും ഉപയോഗപ്രദമാക്കാം. വെളിച്ചെണ്ണയിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നത് നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ചർമ്മത്തെ നന്നായി ഈർപ്പമുള്ളതാക്കുകയും ആരോഗ്യകരമായ ചർമ്മത്തിന്റെയും രോമങ്ങളുടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് കഴിക്കുവാനായി നൽകുമ്പോൾ, വെളിച്ചെണ്ണ നിങ്ങളുടെ വളർത്തുമൃഗത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ഭക്ഷണത്തിലേക്ക് ഒരു ടീസ്പൂണിനും ഒരു ടേബിൾ സ്പൂണിനും ഇടയിൽ (വളർത്തുമൃഗത്തിന്റെ വലിപ്പമനുസരിച്ച്) ഉരുക്ക് വെളിച്ചെണ്ണ ചേർത്ത് അവയ്ക്ക് കൊടുക്കുക.
അര കപ്പ് ഉരുക്ക് വെളിച്ചെണ്ണയിൽ രണ്ട് മൂന്ന് തുള്ളി ഓറിഗാനോ ഓയിൽ ചേർത്ത് നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ചൊറിച്ചിൽ ഉള്ള ഇടങ്ങളിൽ പുരട്ടുന്നതും നല്ലതാണ്. ദിവസവും രണ്ടുതവണ ഇത് ചെയ്യുന്നത് ആവർത്തിക്കുക.പ്രകൃതിദത്ത ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ള ആര്യവേപ്പ് ചർമ്മ അണുബാധകൾക്കെതിരെ പോരാടാനും ചൊറിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു. രണ്ട് കപ്പ് വെള്ളത്തിൽ ഒരു പിടി വേപ്പ് ഇല ഇട്ട് തിളപ്പിച്ച ശേഷം അരിച്ചെടുത്ത് തണുപ്പിക്കുക.
ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ച ശേഷം, ഈ മിശ്രിതം നിങ്ങളുടെ വളർത്തുമൃഗത്തിന്റെ രോമങ്ങളിൽ തളിക്കുക, ശരീരം സ്വാഭാവികമായി വരണ്ടതാകുവാൻ അനുവദിക്കുക. ദിവസവും ഇത് ഒരു തവണ ആവർത്തിക്കുക. നമ്മുടെ വളർത്തുമൃഗങ്ങൾ പല വീടുകളിലെയും ഒരു അവിഭാജ്യ ഘടകമാണ്. അവർ നമുക്ക് നൽകാൻ കഴിയുന്ന എല്ലാ പ്രത്യേക പരിചരണവും അർഹിക്കുന്നു. നിങ്ങളുടെ വളർത്തുമൃഗത്തിന്റെ സ്നേഹമുള്ള രക്ഷകർത്താവ് എന്ന നിലയിൽ, നിങ്ങളുടെ ഈ 'കുഞ്ഞുങ്ങളുടെ' ശരീരത്തിൽ ഉണ്ടാകുന്ന നിരന്തരമായ ചൊറിച്ചിൽ, അസ്വസ്ഥതകൾ, എന്നിവ ശ്രദ്ധിക്കാതെ പോകരുത്.
click and follow Indiaherald WhatsApp channel