അമേരിക്ക : വാഷിങ്ടൺ ടിസിയിൽ ഉണ്ടായ വെടിവയ്പ്പിൽ അഞ്ചു പേർക്ക് പരിക്കേൽക്കുകയും ,ഒരാൾ മരണപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരിൽ ഒരാളാണ് മരണപ്പെട്ടത്. കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവയ്പ്പുണ്ടായത്.

           വെടിവയ്പ്പ് നടത്തിയ ആളെ ഇതുവരെ കണ്ടെത്താൻ ആയില്ലെന്നും,എന്നാൽ ഈ മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നും പോലീസ് അറിയിച്ചു.

             അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിനു മൂന്നര കിലോമീറ്റർ മാറിയാണ് വെടിവയ്‌പുണ്ടായത്. ഈ മേഖല പോലീസ് വളഞ്ഞിരിക്കുകയാണ്

Find out more: