അതിർത്തിയിൽ വിചിത്ര നടപടികളിൽ' സഹികെട്ട് ഗ്രാമീണര്‍, ഒപ്പം ഇന്ത്യ വിരുധ്ധ ഗാനങ്ങളും. നേപ്പാള്‍ എഫ്എം റേഡിയോകളുടെ സ്ഥിരം കേള്‍വിക്കാരാണ് പല അതിര്‍ത്തി ഗ്രാമക്കാരും. എന്നാൽ നേപ്പാള്‍ സര്‍ക്കാരിൻ്റെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ക്കു പിന്നാലെ പുതിയ രാഷ്ട്രീയം റേഡിയോകളിലും നിറയുകയാണ്.

 

 

 

   വാര്‍ത്തകള്‍ക്കും മറ്റു പരിപാടികള്‍ക്കും ഇടയിൽ ആവര്‍ത്തിച്ച് ഈ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇന്ത്യൻ ഭൂപ്രദേശങ്ങള്‍ തിരിച്ചു പിടിക്കാൻ നേപ്പാളിലെ രാഷ്ട്രീയക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും ഗാനങ്ങളിൽ വിമര്‍ശിക്കുന്നുണ്ട്.വാര്‍ത്തകള്‍ക്കിടെ തുടര്‍ച്ചയായി ഇന്ത്യാവിരുദ്ധ ഗാനങ്ങള്‍ കേള്‍പ്പിക്കുന്നതാണ് നേപ്പാള്‍ റേഡിയോകളുടെ പുതിയ പതിവ്. നേപ്പാള്‍ പുതുതായി ഔദ്യോഗിക മാപ്പിൽ ഉള്‍പ്പെടുത്തിയ കാലാപാനി, ലിപുലേഖ്, ലിംപിയധുര പ്രദേശങ്ങള്‍ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഗാനങ്ങളാണ് നേപ്പാള്‍ റേഡിയോകളിലൂടെ കേള്‍ക്കുന്നത്.

 

 

  അതായത് ഉത്തരാഖണ്ഡിൽ നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഇന്ത്യൻ ഗ്രാമങ്ങളിൽ നേപ്പാള്‍ റേഡിയോ സ്റ്റേഷനുകളിൽ പലതും വ്യക്തമായി കേള്‍ക്കാം. കാലാപാനി, ലിപുലേഖ്, ലിംപിയധുരാ പ്രദേശങ്ങള്‍ വിട്ടു തരിക, ഉണരുക ധീരരേ എന്നിങ്ങനെയാണ് ഗാനങ്ങളിലെ വരികള്‍. ഈ പ്രദേശങ്ങള്‍ നേപ്പാളിൻ്റേതാണെന്നും ചൈന മോഷ്ടിച്ചതാണെന്നും ആരോപിക്കുന്ന ചില ഗാനങ്ങളുമുണ്ട്. നിലവിൽ റേഡിയോയിൽ കേള്‍ക്കുന്ന ചില ഗാനങ്ങള്‍ക്ക് ഒന്നര വര്‍ഷത്തോളം പഴക്കമുണ്ടെന്നും അവ മുൻപ് യൂട്യൂബിലടക്കം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

 

 

 

   ഇന്ത്യാവിരുദ്ധ ഗാനങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കാൻ തുടങ്ങിയതോടെ താൻ നേപ്പാള്‍ റേഡിയോ പരിപാടികള്‍ കേള്‍ക്കുന്നത് നിര്‍ത്തിയനെ്നാണ് പിതോറാഗഡ് ജില്ലയിലെ ധാര്‍ചുളയിലെ ഒരു സ്കൂള്‍ അധ്യാപിക ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഓരോ മണിക്കൂറിലും ഈ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഈ സ്റ്റേഷനുകളിലെ വാര്‍ത്തകളിൽ സ്ഥിരമായി ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതിനാൽ വളരെ മുൻപേ തന്നെ നേപ്പാളി റേഡിയോ കേള്‍ക്കുന്നത് നിര്‍ത്തിയിരുന്നുവെന്നാണ് പ്രദേശത്തെ വ്യാപാരിയായ കൃഷ്ണ ഗാര്‍ബിയാൽ പറയുന്നത്.

 

 

 

  ഷില്ലോങും ഡാര്‍ജിലിങും വരെ നേപ്പാളിൻ്റെ ഭാഗമണെന്നു റേഡിയോയിൽ പറയുന്നത് കേട്ടിട്ടുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നയാ നേപ്പാള്‍, കാലാപാനി റേഡിയോ ധാര്‍ചുല റേഡിയോ, ലോക് ദര്‍പൺ, റേഡിയോ സാര്‍ഥി, മല്ലികാര്‍ജുൻ റേഡിയോ തുടങ്ങിയ നേപ്പാളി സ്റ്റേഷനുകളിൽ നിന്നുള്ള പരിപാടികളാണ് ധാര്‍ചുല, ഝൂലാഘട്ട് തുടങ്ങിയ അതിര്‍ത്തി ഗ്രാമങ്ങളിൽ ലഭ്യമാകുന്നത്. അതേസമയം വാര്‍ത്തകളെ തങ്ങള്‍ വളച്ചൊടിക്കാറില്ലെന്നും അതേ പടി റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് നേപ്പാളിലെ റേഡിയോ ജോക്കിയായ മഞ്ജു ടിങ്കാരി പറയുന്നത്.

 

 

 

  സംപ്രേഷണം ചെയ്യുന്ന ഗാനങ്ങള്‍ പലപ്പോഴും ശ്രോതാക്കള്‍ ആവശ്യപ്പെടുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.എന്നാൽ പ്രകോപനപരവും ഇന്ത്യാവിരുദ്ധവുമായ ഇത്തരം ഗാനങ്ങള്‍ അതിര്‍ത്തി മേഖലകളിൽ മാത്രമാണ് സംപ്രേഷണം ചെയ്യപ്പെടുന്നതെന്നാണ് കരുതുന്നതെന്നും ആണ് റിപ്പോർട്ടുകൾ വരുന്നത്. 

మరింత సమాచారం తెలుసుకోండి: