ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നു. യുകെയിലർ വൈറസിനെ പേടിക്കേണ്ടഎന്ന് ആരോഗ്യ വിദഗ്ധർ! യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വീണ്ടും കൊവിഡ് 19 കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യാത്രാനിയന്ത്രണവും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇനി കൊവിഡ് 19 കേസുകൾ കുതിച്ചുയരുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.യുകെയിൽ നിന്ന് ഉത്ഭവിച്ച കൊവിഡ് 19 വകഭേദദത്തിനെതിരെ ലോകരാജ്യങ്ങൾ ജാഗ്രത ശക്തമാക്കുകയാണ്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കൊവിഷീൽഡ് വാക്സിനാണ് കേന്ദ്രസർക്കാർ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് വാക്സിൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ വിതരണത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ഇന്ന് കേരളത്തിൽ ഉൾപ്പെടെ ഡ്രൈ റണ്ണും നടത്തുന്നുണ്ട്.



 2021 പകുതിയോടെ രാജ്യത്ത് വൻതോതിൽ വാക്സിൻ വിതരണം നടത്താനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.ലോകത്ത് പല രാജ്യങ്ങളും കൊവിഡ് 19 പ്രതിരോധ വാക്സിന് അനുമതി നൽകിയതിനു പിന്നാലെ ഇന്നലെ ഇന്ത്യയും ആദ്യ കൊവിഡ് 19 വാക്സിന് അനുമതി നൽകിയിരുന്നു. സമൂഹത്തിലെ വലിയൊരു ശതമാനം ആളുകൾക്ക് രോഗം ബാധിച്ച് രോഗമുക്തി നേടിയാൽ പകർച്ചവ്യാധിയ്ക്കെതിരെ സമൂഹം സ്വയം പ്രതിരോധം തീർക്കുന്ന പ്രതിഭാസമാണ് ഹെർഡ് ഇമ്മ്യൂണിറ്റി. രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു വരാൻ കാരണം ഹെർഡ് ഇമ്മ്യൂണിറ്റി രൂപപ്പെട്ടതാകാമെന്ന് അദ്ദേഹം ഒരു വെബിനാറിൽ പറഞ്ഞു. മുംബൈയിലെ ധാരാവി ചേരി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണം തീരുമാനിക്കുന്നത് പരിശോധനയുടെ ലഭ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.



ശൈത്യകാലത്ത് രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്നേക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ കേസുകൾ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ കൊവിഡിനെതിരെ ഹെർഡ് ഇമ്മ്യൂണിറ്റി രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഡൽഹി എയിംസ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. സഞ്ജയ് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.  യുകെയിൽ നിന്ന് പടരുന്ന ജനിതക മാറ്റം സംഭവിച്ച കൊവിഡ് 19 വൈറസിനെപ്പറ്റി ചർച്ച ചെയ്യാൻ ഹീൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വൈറസിനെപ്പറ്റി നിലവിൽ വലിയ ആശങ്ക വേണ്ടെന്നും ഇത് സ്ഥിരീകരിച്ച 25 പേരും നിലവിൽ ക്വാറൻ്റൈനിലാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്.യുകെയിൽ നിന്നുള്ള പുതിയ കൊവിഡ് 19 വകഭേദത്തെ അത്ര പേടിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



റിപ്പോർട്ടുകളനുസരിച്ച് പുതിയ വകഭേദത്തിന് അത്ര പകർച്ചാ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.  തീവ്രതയേറിയ വൈറസുകളെ അപേക്ഷിച്ച് ലക്ഷണങ്ങളില്ലാത്തതും ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളതുമായ വൈറസുകളാണ് എല്ലായിടത്തേയ്ക്കും എത്തുക. അതുവഴി എളുപ്പത്തിൽ ഹെർഡ് ഇമ്മ്യൂണിറ്റിയുണ്ടകുകയും ചെയ്യും. കൂടാതെ പാശ്ചാത്യലോകത്തു നിന്നു ഉണ്ടാകുന്ന കണക്കുകൾ വെച്ച് ഇന്ത്യൻ സാഹചര്യങ്ങൾ വിലയിരുത്തരുതെന്നും അവ വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. യുകെ വൈറസിന് കൂടുതൽ പേരിലേയ്ക്ക് പടരാൻ കഴിവുണ്ടെങ്കിലും അതുകൊണ്ട് മരണനിരക്ക് വർധിക്കുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതൽ നടപടികൾ സ്വീകരിച്ചാൽ വൈറസിൻ്റെ പകർച്ച നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.തീവ്രത കൂടിയ വൈറസുകൾ അധികം പരക്കില്ലെന്നത് പ്രകൃതിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു.

Find out more: