സ്കിൻ ടോണർ ഉണ്ടാകാം വെറും രണ്ടു സാധനങ്ങൾ വച്ച്. ചർമ്മത്തെ എല്ലായ്പ്പോഴും ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി നിലനിർത്താൻ ടോൺ ചെയ്തു സൂക്ഷിക്കേണ്ടത് എത്രത്തോളം അത്യാവശ്യമാണെന്ന് എല്ലാവർക്കും അറിയാം. ചർമ്മ സുഷിരങ്ങളെ കട്ടിയുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റാൻ ടോണിംഗ് പ്രക്രിയ സഹായിക്കുന്നു.

 

 

   ചർമ്മത്തെ സാന്ത്വനപ്പെടുത്തികൊണ്ട് മൃദുത്വമുള്ളതും തിളക്കമാർന്നതുമാക്കി മാറ്റിയെടുക്കാനായി മായം കലർന്നിട്ടില്ലാത്തതും പ്രകൃതിദത്തമായതുമായ സ്കിൻ ടോണറുകൾ ഉപയോഗിക്കണമെന്നാണ് സൗന്ദര്യ മേഖലയിലെ വിദഗ്ധരെല്ലാം ശുപാർശ ചെയ്യുന്നത്. ഇക്കാര്യത്തിൽ ഏറ്റവും സുരക്ഷിതമായതും പ്രതീക്ഷിത ഫലങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്നതുമായ ഒരു ടോണറിനെക്കുറിച്ച് നമുക്കിന്ന് കണ്ടെത്തിയാലോ.സ്വന്തം മുഖചർമ്മം എല്ലായിപ്പോഴും കാണാനഴകുള്ളതും ആരോഗ്യമുള്ളതും ആയിരിക്കണമെന്നാണ് ഓരോ ആളുകളുടെയും ആഗ്രഹം.

 

 

  മോയ്‌സ്ചറൈസിംങ്ങ് ചെയ്യുന്നതിന് മുൻപും ചർമ്മത്തെ ശുദ്ധീകരിച്ചതിനു ശേഷവുമൊക്കെ ചർമ്മത്തെ ടോൺ ചെയ്യേണ്ടത് നമ്മുടെ ദൈനംദിന ചർമ്മ പരിപാലന നടപടികളിലെ ഒരു പ്രധാന ഭാഗമാണ്. റോസാപ്പൂ ഇതളുകളും കറ്റാർ വാഴ നീരും ചേർത്ത് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ  സ്കിൻ ടോണർ നിങ്ങളുടെ ചർമ്മത്തിൻ്റെ എല്ലാ ആവശ്യകതകളും നിറവേറ്റുന്നു. ഈ ടോണർ വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കുന്നതിനുള്ള ലളിതമായ ഘട്ടങ്ങളെക്കുറിച്ച് അറിയാം.

 

  പ്രകൃതിദത്തമായതും നമ്മുടെ ചർമത്തിന് ഏറ്റവും ആരോഗ്യകരമായതുമായ റോസ് - കറ്റാർ വാഴ സ്കിൻ ടോണറിൽ കറ്റാർ വാഴയുടെയും റോസ് വാട്ടറിന്റെയും അസാധാരണ ഗുണങ്ങളെല്ലാം ഒത്തു ചേർന്നിരിക്കുന്നു. നിങ്ങളുടെ ചർമ്മ പരിപാലനത്തിനായി ഇതിനേക്കാൾ തികഞ്ഞൊരു സ്കിൻ ടോണർ കണ്ടെത്താൻ കഴിയില്ല. കറ്റാർവാഴ പോലെ തന്നെ പനിനീർ പുഷ്പങ്ങളും ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നവയാണ്.

 

 

  പുരാതന ഗ്രീക്കുകാരും റോമാക്കാരിലുമൊക്കെ തുടങ്ങി നമ്മുടെ നാട്ടു വൈദ്യങ്ങളിൽ പോലും സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രതിവിധിയായി റോസ് ദളങ്ങളും റോസ് വാട്ടറുമൊക്കെ ഉപയോഗിച്ചുപോരുന്നു. സത്യത്തിൽ ഏറ്റവും പ്രകൃതിദത്തമായ ഒരു സ്കിൻ ടോണറാണ് റോസ് വാട്ടർ. സുഷിരങ്ങളെ അടച്ചുകൊണ്ട് ചർമത്തിന് ഗുണങ്ങൾ പകരാൻ ഇതിനു സാധിക്കും. വിറ്റാമിൻ സി യുടെ മികച്ച ഉറവിടമാണ് ഓരോ പനിനീർപുഷ്പത്തിൻ്റെ ഇതളുകളും.

 

 

  ഒരാളുടെ ചർമ്മത്തിൽ ഇവ പ്രയോഗിക്കുന്നതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. ഇതിൻ്റെ സൗരഭ്യവാസന അതിമനോഹരമായതും കുറെ നേരത്തേക്ക് നീണ്ടുനിൽക്കുന്നതുമായ ഒന്നാണ്. ചർമത്തെ സാന്ത്വനപ്പെടുത്തുന്നതിനേക്കാൾ ഉപരിയായി ഇതിൻ്റെ വശ്യമായ സുഗന്ധം ഒരാളുടെ മാനസികാവസ്ഥയെ ഉയർത്താനും സഹായിക്കും ചർമ്മത്തെ കൂടുതൽ മൃദുലവും തിളക്കമാർന്നതുമാക്കി മാറ്റിയെടുക്കാനായി ഇത് സഹായിക്കും.

 

 

  ചർമ്മത്തെ സമ്പൂർണമായി പരിപാലിക്കാനും ആരോഗ്യമുള്ളതാക്കി മാറ്റിയെടുക്കാനും സഹായിക്കുന്ന ഈ ടോണർ നിർമ്മിച്ചെടുക്കുന്നതിനായി രണ്ട് ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ. കുറച്ച് മിനിറ്റുകൾ കൊണ്ടുതന്നെ നിങ്ങളുടെ ഈ റോസ് - കറ്റാർവാഴ ടോണർ തയ്യാറാക്കി എടുക്കാനാകും.

మరింత సమాచారం తెలుసుకోండి: