18 ബിജെപി വിരുദ്ധ പാർട്ടികൾ ഒരേ വേദിയിൽ ; നിർണായക യോഗം ഇന്ന്!  ബിജെപിയ്ക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുക എന്ന ലക്ഷ്യവുമായാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നിർണായക യോഗം നടക്കുന്നത്.  അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ന് ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് ബിജെപി വിരുദ്ധ പാ‍ർട്ടികളുടെ ദേശീയയോഗം നടക്കുന്നത്. പ്രതിപക്ഷ പാർട്ടികളുട ഉന്നത നേതാക്കളും ബിജെപി സഖ്യമില്ലാത്ത സർക്കാരുകളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.





    കേന്ദ്രസർക്കാരിനെതിരെ ഏകീകൃത നയം രൂപീകരിക്കാനും വിവിധ പ്രശ്നങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം നടത്താനുമാണ് പാർട്ടികളുടെ ശ്രമം. എൻസിപി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവർക്ക് യോഗത്തിലേയ്ക്ക് ക്ഷണമുണ്ട്. കൂടാതെ ഇടതുപാർട്ടികളും ബിഎസ്പിയും ആർജെഡിയും നാഷണൽ കോൺഫറൻസും യോഗത്തിൽ പങ്കെടുക്കും. അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് യോഗത്തിലേയ്ക്ക് ക്ഷണമില്ലന്നത് ശ്രദ്ധേയമാണ്. പെഗാസസ് ഫോൺ ചോർത്തൽ, കൊവിഡ് 19 മഹാമാരിയ്ക്കെതിരായ പോരാട്ടം, കർഷക സമരം തുടങ്ങിയ വിവാദ വിഷയങ്ങളിൽ കേന്ദ്രസർക്കാർ ഒറ്റപ്പെടുന്ന സാഹചര്യം മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.





    പ്രതിപക്ഷം വിവിധ വിവാദവിഷയങ്ങളിൽ വലിയ പ്രതിഷേധമുയർത്തുകയും തുടർച്ചയായി ബഹളത്തിൽ മുങ്ങുകയും ചെയ്ത പാർലമെൻ്റ് മൺസൂൺകാല സമ്മേളനത്തിനു ശേഷമാണ് യോഗം നടക്കുന്നത്. പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ചു ചേർക്കാനുള്ള സോണിയ ഗാന്ധിയുടെ ശ്രമത്തെ കപിൽ സിബൽ സ്വാഗതം ചെയ്തിട്ടുമുണ്ട്. പ്രതിപക്ഷ മുന്നണി ശക്തിപ്പെടുത്തുന്നതോടൊപ്പം സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നുണ്ട്. മുൻപ് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും ബിജെപി വിരുദ്ധ നേതാക്കളെ ഒരുമിച്ചു കൂട്ടി അത്താഴവിരുന്ന് നൽകിയിരുന്നു.  




അതേസമയം ഇന്നു നടക്കുന്ന ബിജെപി വിരുദ്ധ പാർട്ടികളുടെ യോഗത്തിൽ വിവിധ പാർട്ടികളുടെ ദേശീയ നേതാക്കളും ബിജെപി വിരുദ്ധ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എൻസിപി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവർക്ക് യോഗത്തിലേയ്ക്ക് ക്ഷണമുണ്ട്. കൂടാതെ ഇടതുപാർട്ടികളും ബിഎസ്പിയും ആർജെഡിയും നാഷണൽ കോൺഫറൻസും യോഗത്തിൽ പങ്കെടുക്കും. അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് യോഗത്തിലേയ്ക്ക് ക്ഷണമില്ലന്നത് ശ്രദ്ധേയമാണ്.

Find out more: