കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ് ടാഗുമായി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി! മ്മനടിച്ചത് ഞാനല്ല എന്ന ഹാഷ് ടാഗോടെയാണ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടി പങ്കെടുത്ത അങ്കമാലിയിലെ ടെക്‌സ്‌റ്റൈൽസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി."ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എംഎൽഎ ആണെന്ന് കടയുടമ പറയുകയും ചെയ്തു.
എന്നാൽ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എംഎൽഎയാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്‌ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു" - എന്ന് അദ്ദേഹം വ്യക്തമാക്കി.കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ മമ്മുട്ടി ആയിരുന്നുവെന്ന് എംഎൽഎ വ്യക്തമാക്കി. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശരിയായ നടപടിയല്ല.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. ഫ്ലോറിന്റെ ഉദ്‌ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് മമ്മുട്ടി കത്രിക എടുത്തതെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയാൽ കൊള്ളാമെന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എംഎൽഎ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എ
മമ്മൂട്ടി ഷോപ് ഉദ്‌ഘാടനം ചെയ്യാൻ തുടങ്ങുമ്പോൾ എംഎൽഎ കത്രിക തട്ടിപ്പറിക്കുന്ന രീതിയിലാണ് ട്രോളുകൾ പുറത്തുവന്നത്. മമ്മൂട്ടി റിബൺ കട്ട് ചെയ്യാൻ പോകുമ്പോൾ എംഎൽഎ കൈനീട്ടുകയും കത്രിക വാങ്ങാൻ ശ്രമിക്കുകയും ചെയ്തതാണ് പരിഹാസത്തിന് കാരണമായത്. ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ രൂക്ഷമായതോടെയാണ് എം എൽ പ്രതികരണവുമായി എത്തിയത്.
Find out more: