ശരീരത്തിന് പ്രതിരോധ ശേഷി വളർത്താനുതകുന്ന കാര്യങ്ങൾ ചെയ്യുക. പ്രധാനമായും ഇതിനായുള്ള വഴി ഭക്ഷണങ്ങളും വ്യായാമവും തന്നെയാണ്. ശരീരത്തിന് കരുത്തു നൽകാൻ, പ്രതിരോധം നൽകാൻ സഹായിക്കുന്നവയിൽ പാനീയങ്ങൾക്കും പ്രധാന സ്ഥാനമുണ്ട്. ചില പ്രത്യേക പാനീയങ്ങൾ ശരീരത്തിന് പ്രതിരോധശഷി നൽകുന്നവയിൽ ഏറെ പ്രധാനവുമാണ്. ഇതിനായി ഏറെ ബുദ്ധിമുട്ടേണ്ട കാര്യവുമില്ല. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പല പാനീയങ്ങളുമുണ്ട്. ഇതിൽ ഏറ്റവും സിംപിളായ ഒന്നാണ് മഞ്ഞൾ വെള്ളം. ചെറുചൂടുള്ള മഞ്ഞൾവെള്ളം. മഞ്ഞൾപ്പൊടിയോ ചതച്ച മഞ്ഞളോ വെള്ളത്തിലിട്ട് 10-20 മിനിറ്റ് നേരം തിളപ്പിച്ചെടുക്കുന്ന വെള്ളം ഇളം ചൂടോടെ ദിവസം മുഴുവൻ കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങൾ നൽകും. രോഗങ്ങളുടെ കാലമാണ്. പ്രത്യേകിച്ചും കൊവിഡ് മഹാമാരി ആളുകളെ നിസഹായരാക്കി നിർത്തിയിരിയ്ക്കുന്നു.



  അസുഖം വന്ന് മരുന്നു കഴിയ്ക്കുന്നതിനേക്കാൾ വരാതിരിയ്ക്കാൻ നോക്കുന്നതാണ് എല്ലാ രോഗങ്ങളുടെ കാര്യത്തിലുമെന്ന പോലെ കൊവിഡിന്റെ കാര്യത്തിലും പ്രധാനമാകുന്നത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രധാന പോളിഫെനോളിക് സംയുക്തമാണ് കുർക്കുമിൻ. ധാരാളം ആൻറി ഓക്സിഡന്റുകളും ആൻറി ആർത്രൈറ്റിക്, ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികളും ഫൈറ്റോ ന്യൂട്രിയന്റുകളും ഉൾക്കൊള്ളുന്നു. വിറ്റാമിൻ ബി 6, സി, നിയാസിൻ, റൈബോഫ്ലേവിൻ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ്, ചെമ്പ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും മഞ്ഞളിലെ പോഷകങ്ങളുടെ കൂട്ടത്തിൽ പെടുന്നു.ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഏറ്റവും പ്രധാന ചേരുവയാണ് മഞ്ഞൾ. രോഗപ്രതിരോധ വ്യവസ്ഥയെ തകർക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടാൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് മഞ്ഞളിലടങ്ങിയ കുർക്കുമിൻ.



 മഞ്ഞളിന്റെ ശക്തമായ ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഒരു അണുനാശിനിയായി പ്രവർത്തിക്കും. പ്രമേഹ രോഗികൾ മഞ്ഞൾ വെളളംഉപയോഗിക്കുകയാണെങ്കിൽ സ്വാഭാവികമായ ഗുണങ്ങൾ ലഭിക്കുന്നതോടൊപ്പം ഇൻസുലിൻ ഉത്പാദനം ക്രമീകരിക്കാനും ഉപകരിക്കും. ഈ വെള്ളം പ്രമേഹ രോഗികൾക്ക് ഏറെ ഉത്തമമാണ് എന്നർത്ഥം.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മഞ്ഞൾ വെളളം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.



  ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഇൻസുലിൻ ഉൽപാദനംമെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിനാൽ തന്നെ അൽഷിമേഴ്‌സ് പോലുള്ള അവസ്ഥകളെ നേരത്തെ തടയാൻ മഞ്ഞളിന് കഴിയും.കൊളസ്‌ട്രോളിന് ഇത് പരിഹാരമാണ്. രക്തധമനികളിലെ ബ്ലോക്ക് നീക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ഇത്. മഞ്ഞൾവെള്ളം രക്തശുദ്ധി വരുത്തുന്ന ഒന്നാണ്. ഇതു വഴി ചർമാരോഗ്യത്തിനും ശരീരത്തിനുമെല്ലാം ഗുണകരവുമാണ്.ഈ വെള്ളം തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ഓർമ ശക്തി നിലനിർത്തുകയും ചെയ്യുന്നു.

మరింత సమాచారం తెలుసుకోండి: