മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലെ ക്ഷണത്തിൽ ഗവർണറില്ല! തിരുവനന്തപുരം കെടിഡിസി മാസ്കോട്ട് ഹോട്ടലിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നാണ് ക്രിസ്മസ് വിരുന്ന്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, മതമേലധ്യക്ഷന്മാർ തുടങ്ങിയവർക്കു ക്ഷണമുണ്ട്. മുഖ്യമന്ത്രിയുടെ വിരുന്നകളിൽ ഗവർണർമാരെ ക്ഷണിക്കുന്ന പതിവില്ലാത്തതും സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികളും കാരണവുമാണ് ഗവർണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. മുഖ്യമന്ത്രിക്കു പുറമേ സ്പീക്കറും മന്ത്രിമാരും വിരുന്നിൽ പങ്കെടുത്തിരുന്നില്ല. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
കൊല്ലത്ത് പൊതുപരിപാടി ഉള്ളതിനാൽ പങ്കെടുക്കില്ലെന്നു സ്പീക്കറുടെ ഓഫീസും അറിയിച്ചിരുന്നു. ഡൽഹിയിൽ ആയതിനാൽ പ്രതിപക്ഷ നേതാവും വിരുന്നിൽ പങ്കെടുത്തിരുന്നില്ല. ഗവർണർ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽനിന്നു മുഖ്യമന്ത്രിയടക്കം വിട്ടുനിന്നിരുന്നു. സർക്കാർ-ഗവർണർ പോര് നിലനിൽക്കുന്നതിനിടെ നടന്ന ക്രിസ്മസ് വിരുന്നിൽ നിന്നാണ് മുഖ്യമന്ത്രി വിട്ടുനിന്നത്. സാധാരണ ഗവർണറും പത്നിയും ആയിരുന്നു പരിപാടിയിലെ വിശിഷ്ടാതിഥികൾ. പരിപാടിയിൽനിന്നു ഒഴിവാക്കിയതിൽ ഗവർണർ നീരസം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ റംസാൻ കാലത്തു സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലും ഗവർണർക്കു ക്ഷണമുണ്ടായിരുന്നില്ല.നേരത്തെ ഓണം വാരാഘോഷത്തിൻ്റെ സമാപനമായ ഔദ്യോഗിക ഘോഷയാത്രയിലേക്കു സർക്കാർ ഗവർണറെ ക്ഷണിച്ചിരുന്നില്ല.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്ന് രാജ്ഭവനിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശർ എന്നിവർ വിരുന്നിൽ നിന്നു വിട്ടുനിന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ നിന്നും വിട്ടുനിന്നത്. ഡൽഹിയിൽ ആയതിനാലാണ് വിരുന്നിൽ പങ്കെടുക്കാത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിശദീകരണം.
കൊല്ലത്ത് പൊതുപരിപാടി ഉള്ളതിനാൽ പങ്കെടുക്കില്ലെന്നു സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു. കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗറിയോസ്, മാർ ജോസഫ് പെരുന്തോട്ടം, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മാത്യൂസ് മാർ സിൽവാനോസ്, പാളയം ഇമാം ഡോ. ഷുഹൈബ് മൗലവി, മുസ്ലീം അസോ. പ്രസിഡന്റ് കടയറ നാസർ തുടങ്ങിയ മതമേലധ്യക്ഷന്മാർ വിരുന്നിൽ പങ്കെടുത്തു.
Find out more: