നാല്‍പ്പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയല്‍ പുരസ്‌കാരം നടി ഷീല മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. 2018ലെ പുരസ്‌കാരമാണ് ഷീലയ്ക്ക് ലഭിച്ചത്. അവാര്‍ഡ് പുസ്തകപ്രകാശനം കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാര്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി ശിവന്‍കുട്ടിയ്ക്കു നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, കൃഷിമന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍, സഹകരണ ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഒ രാജഗോപാല്‍ എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ്, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാര്‍ എന്നിവരും തുടങ്ങിയവരും സംബന്ധിച്ചു. ചലച്ചിത്രമേഖലയിലെ പന്ത്രണ്ട് മുതിര്‍ന്ന കലാകാരന്‍മാരെ വേദിയില്‍ പ്രത്യേകം ആദരിക്കുകയും ചയ്തു.
click and follow Indiaherald WhatsApp channel