വെബ്‍സീരീസുമായി അപ്പാനി ശരത്തും ഭാര്യ രേഷ്മയും! താരത്തിന് പിന്തുണയുമായി ജീവിത പങ്കാളി രേഷ്മയും. അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് 'മോണിക്ക' ഉടനെ പ്രേക്ഷകരിലേക്കെത്തുന്നു. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോർത്തിണക്കി ഒരുക്കുന്ന മോണിക്കയിൽ അപ്പാനി ശരത്തും ഭാര്യ രേ ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാൻ സ്വന്തം വെബ്‍സീരീസുമായെത്തുന്നു.താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്ചാനുഭവങ്ങൾ നമുക്കുണ്ടെങ്കിലും അതിൽനിന്നെല്ലാം ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് അപ്പാനി ഒരുക്കുന്ന 'മോണിക്ക'.
ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂർത്തങ്ങളിലൂടെയാണ് ഇതിൻറെ കഥ സഞ്ചരിക്കുന്നത്. ഇതൊരു കൂട്ടായ്മയുടെയും സ്നേഹത്തിൻറെയും പങ്കുവെയ്ക്കലിൻറെയും വെബ്സീരീസാണെന്നും അപ്പാനി പറഞ്ഞു. അഭിനേതാക്കൾ ശരത്ത് അപ്പാനി, രേഷ്മ ശരത്ത്, സിനോജ് വർഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പൻകുട്ടി, (കണ്ണൻ) ഷൈനാസ് കൊല്ലം എന്നിവരാണ്. രചന, സംവിധാനം ശരത്ത് അപ്പാനി, നിർമ്മാണം വിഷ്ണു, തിരക്കഥ, സംഭാഷണം മനു എസ് പ്ലാവില, ക്യാമറ സിബി ജോസഫ്, വിസൺ പാറമേൽ ജയപ്രകാശ് (സെക്കൻറ് യൂണിറ്റ് കാനഡ).
എഡിറ്റിംഗ് & ഡി ഐ ഫ്രാൻസിസ് ലൂയിസ്, സംഗീതം, പശ്ചാത്തല സംഗീതം വിപിൻ ജോൺസ്, ഗാനരചന ശരത്ത് അപ്പാനി (മലയാളം) ദിവ്യ വിഷ്ണു (ഇംഗ്ലീഷ്), ടൈറ്റിൽ സോങ്ങ് അക്ഷയ്, ഗായിക മായ അമ്പാടി, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി(കണ്ണൻ), അസോസിയേറ്റ് ഡയറക്ടർ ഇർഫാൻ മുഹമ്മദ്. വിപിൻ ജോൺസ്, (സെക്കൻറ് യൂണിറ്റ് , ക്യാമറ അസിസ്റ്റൻറ് ജോമോൻ കെ പി, സിങ്ക് സൗണ്ട് ശരത്ത് ആര്യനാട്, സ്റ്റിൽസ് തൃശ്ശൂർ കനേഡിയൻ, പ്രൊഡക്ഷൻ മാനേജർ അഫ്സൽ അപ്പാനി, കോസ്റ്റ്യൂംസ് -അഫ്രീൻ കല്ലേൻ, കോസ്റ്റ്യും അസിസ്റ്റൻറ് സാബിർ സുലൈമാൻ & ഹേമ പിള്ള, പി ആർ ഒ- പി ആർ സുമേരൻ എന്നിവരാണ്.
തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയമെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ഗൗരവമേറിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിലും വളരെ തമാശയോടെ എല്ലാവരെയും രസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശരത്ത് ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു 'മോണിക്ക'യുടെ ചിത്രീകരണം. എല്ലാത്തിനും ഭാര്യ രേഷ്മ കൂടെനിന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് 'മോണിക്ക'യുടെ പിന്നിൽ.
Find out more: