അന്തരിച്ച ഹാസ്യ താരം വിവേകിന് പകരം മറ്റൊരു താരത്തെ കണ്ടെത്തുന്നത് ശ്രമകരമാണ് എന്ന് ശങ്കർ നേരത്തെ പറഞ്ഞിരുന്നു. വിവേക് ചില രംഗങ്ങൾ അഭിനയിച്ചു വയ്ക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം ഇനി മറ്റൊരു നടനെ വച്ച് വീണ്ടും ചിത്രീകരിക്കണം. ഗർഭിണി ആയതുകൊണ്ട് കാജൾ സിനിമയിൽ നിന്നും പിന്മാറി എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താൻ ഗർഭിണി അല്ല എന്നും, അങ്ങനെ ഒന്ന് സംഭവിയ്ക്കുമ്പോൾ അറിയിക്കാം എന്നും കാജൾ പറഞ്ഞു. ഗർഭിണി ആയാലും അല്ലെങ്കിലും, ഇന്ത്യൻ ടു എന്ന സിനിമയിൽ നടി ഇല്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കാജളിന് പകരം തമന്ന ഭട്ടിയാണത്രെ നായികയായി എത്തുന്നത്.
നായികാ നിരയിൽ നിന്നും കാജൾ അഗർവാളും മാറിയത്രെ. അനിരുദ്ധ് രവിചന്ദ് സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്ന ചിത്രം നിർമിയ്ക്കുന്നത് ലിംഗ പ്രൊഡക്ഷൻസ് ആണ്. 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകരും അക്ഷമരായി കാത്തിരിയ്ക്കുകയാണ്. തമന്നയെ കൂടാതെ പ്രിയ ഭവാനി ശങ്കർ, രകുൽ പ്രീതി സിംഗ്, ബോബി സിംഹ, സിദ്ധാർത്ഥ്, സമുദ്രക്കിനി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു.
അന്തരിച്ച ഹാസ്യ താരം വിവേകിന് പകരം മറ്റൊരു താരത്തെ കണ്ടെത്തുന്നത് ശ്രമകരമാണ് എന്ന് ശങ്കർ നേരത്തെ പറഞ്ഞിരുന്നു. വിവേക് ചില രംഗങ്ങൾ അഭിനയിച്ചു വയ്ക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം ഇനി മറ്റൊരു നടനെ വച്ച് വീണ്ടും ചിത്രീകരിക്കണം. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ നെടുമുടി വേണുവിന്റെ വിയോഗവും സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. നെടുമുടി വേണുവിന് പകരം മറ്റൊരു അഭിനേതാവായിരിയ്ക്കും ചിത്രത്തിൽ അഭിനയിക്കുന്നത്.
click and follow Indiaherald WhatsApp channel