ഒന്നാം തരംഗം കഴിഞ്ഞതോടെ സർക്കാരും ജനങ്ങളും അശ്രദ്ധകാട്ടി: വിമർശനവുമായി മോഹൻ ഭാഗവത് രംഗത്ത്! രണ്ടാം തരംഗം വരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് തന്നിട്ടും അശ്രദ്ധ പ്രകടമാക്കിയെന്നും മോഹൻ ഭാഗവത് വിമർശിച്ചു.കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം സർക്കാരും ജനങ്ങളുമെല്ലാം അശ്രദ്ധ കാട്ടിയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ട് മുന്നേറണം. ഇന്നത്തെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളണം. ഇന്നത്തെ തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട് മൂന്നാം തരംഗത്തെ നേരിടാൻ ആത്മവിശ്വാസം നേടണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. മൂന്നാം തംരംഗം വരുമെന്നാണ് പറയുന്നത്. അതു കേട്ട് നാം ഭയക്കണോ, അതോ ശരിയായ രീതിയിൽ കൊവിഡിനെ പൊരുതി തോൽപ്പിക്കണോ? മോഹൻ ഭാഗവത് ചോദിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിന് ആർഎസ്എസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യക്കാർ മഹാമാരിയെ നേരിടണം. ഇത്തരം കാര്യങ്ങളെ ഭയപ്പെടരുത്. ഇത്തരം കാര്യങ്ങളാണ് ഭാവിയെ നേരിടുന്നതിന് നമ്മെ പരിശീലിപ്പിക്കുന്നത്. മാറാനുള്ള ധൈര്യം കാണിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുറച്ചു നാളുകൾക്കു മുമ്പേയാണ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഭാഗവതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു.ആദ്യ ഡോസ് കൊവിഡ് വാക്സിൻ മാത്രമാണ് മോഹൻ ഭാഗവത് സ്വീകരിച്ചിരുന്നത്.
നാഗ്പൂരിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കൊവിഷീൽഡ് വാക്സിനായിരുന്നു അദ്ദേഹം സ്വീകരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ഡൽഹിയിൽ നിന്നും തിരിച്ച് വന്നത്.രണ്ട് ദിവസമായി സുഖമില്ലാത്തതിനെത്തുടർന്നാണാണ് അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. വെള്ളിയാഴ്ചയാണ് ഫലം പുറത്ത് വന്നത്. മുൻകരുതലെന്നോണമാണ് മോഹൻ ഭാഗവതിനെ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് ദിവസമായി സുഖമില്ലാത്തതിനെത്തുടർന്നാണാണ് അദ്ദേഹം വ്യാഴാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്.
വെള്ളിയാഴ്ചയാണ് ഫലം പുറത്ത് വന്നത്. മുൻകരുതലെന്നോണമാണ് മോഹൻ ഭാഗവതിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഡൽഹിയിലും കൊവിഡ് കേസുകളിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 8,521 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണ് വെള്ളിയാഴ്ചത്തേത്. ഡൽഹി എയിംസിലും കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എയിംസിലെ 35 ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Find out more: