ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സര്‍വകലാശാല സന്ദര്‍ശിച്ചു.
ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായാണ് ദീപിക ക്യാമ്പസിലെത്തിയത്.
പിന്തുണയറിയിച്ച് എത്തിയെങ്കിലും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാതെയാണ് ദീപിക തിരിച്ചു പോയത്.
വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങി. ആക്രമണത്തില്‍ പരിക്കേററ സ്‌ററുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷുള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ദീപികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ പ്രചരിക്കുന്നത്.
മുന്‍ വിദ്യാര്‍ഥി നേതാവായ കനയ്യ കുമാറും വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്നത് കാണാം. ഞായറാഴ്ച വൈകീട്ട് വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം.
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു
click and follow Indiaherald WhatsApp channel