രാജ്യത്തെ 103 അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം; ലിസ്റ്റിൽ വടകരയും ചിറയിൻകീഴും!  വടകരയും ചിറയിൻകീഴുമാണ് കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇവയ്ക്ക് പുറമെ, പാലക്കാട് ഡിവിഷൻ പരിധിയിൽപ്പെട്ട മാഹി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനവും ഇന്ന് നടക്കും.  കേരളത്തിലെ രണ്ടെണ്ണം ഉൾപ്പെടെ നവീകരിച്ച രാജ്യത്തെ 103 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുക.  വടകര റെയിൽവേ സ്റ്റേഷനിൽ കേന്ദ്രമന്ത്രി ജോർജ് കുര്യണ മുഖ്യാതിഥിയാകും. പിടി ഉഷ എംപിയും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ്‌ കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് ചിറയിൻകീഴ് സ്‌റ്റേഷനിൽ നടത്തിയത്. 





ഇൻഫർമേഷൻ സിസ്റ്റം ഡിസ്‌പ്ലേകൾ, വാഹന പാർക്കിങ് യാർഡ്, ടിക്കറ്റ് വിതരണ കേന്ദ്രം, സ്ത്രീകളുടെ വിശ്രമമുറി, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ, മേൽക്കൂര, നടപ്പാലം, ചുറ്റുമതിൽ, ഓവുചാൽ സംവിധാനം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയത്. 22 കോടി രൂപ ചെലവിട്ടാണ് വടകര റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പാർക്കിങ് ഉൾപ്പെടെ വിവിധ ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകൾ ഘട്ടം ഘട്ടമായി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി. 18 സംസ്ഥാനങ്ങളിലായുള്ള 103 സ്റ്റേഷനുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. നവീകരണത്തിനായി 1100 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന രണ്ട് സ്റ്റേഷനുകൾ ഉൾപ്പടെ കേരളത്തിൽ 35 സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നുണ്ട്.




 രാജ്യമെമ്പാടുമായി രാജ്യത്തെ 1,300ലധികം സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. യാത്രക്കാർക്കായി മെച്ചപ്പെട്ട കാത്തിരിപ്പ് കേന്ദ്രങ്ങൾ, വൃത്തിയുള്ളതും വിശാലവുമായ ശുചിമുറികൾ, മികച്ച വെളിച്ചം, നവീകരിച്ച ടിക്കറ്റ് കൗണ്ടറുകൾ, വിശാലമായ പാർക്കിങ്, ഭിന്നശേഷിക്കാർക്കുള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഷനുകൾ നവീകരിക്കുന്നത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ്‌ കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് ചിറയിൻകീഴ് സ്‌റ്റേഷനിൽ നടത്തിയത്. ഇൻഫർമേഷൻ സിസ്റ്റം ഡിസ്‌പ്ലേകൾ, വാഹന പാർക്കിങ് യാർഡ്, ടിക്കറ്റ് വിതരണ കേന്ദ്രം, സ്ത്രീകളുടെ വിശ്രമമുറി, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ, മേൽക്കൂര, നടപ്പാലം, ചുറ്റുമതിൽ, ഓവുചാൽ സംവിധാനം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയത്.





വടകര റെയിൽവേ സ്റ്റേഷനിൽ കേന്ദ്രമന്ത്രി ജോർജ് കുര്യണ മുഖ്യാതിഥിയാകും. പിടി ഉഷ എംപിയും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും.രാജസ്ഥാനിലെ ബിക്കാനീറിൽ നവീകരിച്ച ദേഷ് നോക്ക് സ്റ്റേഷനിലാണ് മോദി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. രാവിലെ 11:30നാണ് ഉദ്ഘാടനം. ഇവിടുത്തെ സ്റ്റേഷൻ ഉദ്ഘാടമം ചെയ്ത് കഴിഞ്ഞാൽ വടകര, ചിറയിൻകീഴ് ഉൾപ്പെടെയുള്ള ബാക്കി സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. മറ്റ് സ്റ്റേഷനുകളിൽ രാവിലെ 09:30 മുതൽ തന്നെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.

Find out more: