പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ പോലീസ് നടത്തിയത് മികച്ച ഇടപെടൽ; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ! ഹർത്താലിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയത് ഒളിപ്പോരാണ്. ഹർത്താലിൽ നടന്ന അക്രമങ്ങളെ അപലപിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ലെന്നും കാനം ആരോപിച്ചു.പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹർത്താലിനെതിരെ പോലീസ് നടത്തിയത് മികച്ച ഇടപെടലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (Kanam Rajendran).ജനകീയ സമരങ്ങളെ നേരിടുന്ന പോലെ ഒളിപ്പോരിനെ നേരിടാനാകില്ല. ഹെൽമെറ്റ് വെച്ച് ബൈക്കിലെത്തി കല്ലെറിഞ്ഞ് പോയാൽ എങ്ങനെ പിടിക്കാനാകും. പെട്ടെന്ന് ഹർത്താൻ പ്രഖ്യാപിച്ചാൽ എങ്ങനെയാണ് പ്രൊട്ടക്ഷൻ നൽകുകയെന്നും അദ്ദേഹം ചോദിച്ചു.




  ഹർത്താലിൽ പോലീസ് ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്ന ആരോപണം തള്ളുന്ന നിലപാടാണ് കാനം സ്വീകരിച്ചത്. പോപ്പുലർ ഫ്രണ്ട് ഹർത്താലിനോട് അനുബന്ധിച്ച് കെഎസ്ആർടിസി ബസുകൾക്ക് നാശനഷ്ടം വരുത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു (Antony Raju) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്ത് കാരണത്തിന്റെ പേരിലായാലും പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമപ്രകാരമുള്ള നിയമ നടപടികളിലൂടെ ബന്ധപ്പെട്ടവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, ഹർത്താലിൽ കെഎസ്ആർ ടിസിക്കുണ്ടായ (KSRTC) നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.




   ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ സർവീസ് മുടങ്ങിയതിലെ വരുമാന നഷ്ടവും അക്രമികളിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കെഎസ്ആർടിസിയുടെ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്തമാസം പതിനേഴിന് മുൻപ് നൽകണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം പോപ്പുലർ ഫ്രണ്ട് ഹർത്താലിനോട് അനുബന്ധിച്ച് കെഎസ്ആർടിസി (KSRTC) ബസുകൾക്ക് നാശനഷ്ടം വരുത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു (Antony Raju). എന്ത് കാരണത്തിന്റെ പേരിലായാലും പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമപ്രകാരമുള്ള നിയമ നടപടികളിലൂടെ ബന്ധപ്പെട്ടവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.  





പൊതുജനങ്ങൾക്ക് യാത്രാസൗകര്യം നഷ്ടപ്പെടാതിരിക്കാൻ കെഎസ്ആർടിസി സർവീസ് നടത്തിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗത്ത് വെച്ചും ബസുകൾക്ക് നേരെ കല്ലേറും അക്രമവും ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ഹർത്താലിനോട് അനുബന്ധിച്ച് പോലീസ് സഹായത്തോടെ പരമാവധി സർവീസുകൾ നടത്താനാണ് നിർദേശം നൽകിയിരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താലിന്റെ ഭാഗമായി കെഎസ്‌ആർടിസിയുടെ നിരവധി ബസുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. വിലപിടിപ്പുള്ള ഫ്രണ്ട് ഗ്ലാസ് ഉൾപ്പെടെയുള്ളവ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പലയിടത്തും ബസ് ഡ്രൈവർമാർക്കും യാത്രകാർക്കും പരിക്കു പറ്റിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
 

Find out more: