അയ്യപ്പനും കോശിയും ഇത്തവണ ഇറങ്ങിയ സിനിമകളിൽ ഏറ്റവും നല്ലതും തികച്ചും പ്രേക്ഷക പ്രീതി നേടിയതുമാണ്. മലയാളത്തിന് പുറമെ തമിഴിലും അയ്യപ്പനും കോശിയും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മാത്രമല്ല അതിന്റെ ഉത്തരവാദിത്തം ഇപ്പോൾ അവകാശം സ്വന്തമാക്കി ‘ആടുകളം’ പ്രൊഡ്യൂസർക്കാണ്. ഹിറ്റ് സിനിമകളായ ജിഗർത്തണ്ട, ആടുകളം എന്നീ ചിത്രങ്ങൾ നിർമിച്ച കതിരേശൻ വലിയ തുകയ്ക്കാണ് അയ്യപ്പനും കോശിയും റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.
അടുത്തിടെ തീയേറ്ററുകളിൽ വൻ വിജയമായി മാറിയ പൃഥ്വിരാജ് – ബിജു മേനോൻ ഒരുമിച്ചഭിനയിച്ച അയ്യപ്പനും കോശിയും സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി തമിഴിലെ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കതിരേശൻ.
അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്ത് രഞ്ജിത്, ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരുന്ന ചിത്രം 2020ൽ മലയാളത്തിലെ ബ്ലോക്‌ബസ്റ്റർ ഹിറ്റുകളിൽ ഒന്നായിരുന്നു.
കേരളത്തിലും ഗൾഫ് നാടുകളിലുമുള്‍പ്പെടെ മികച്ച കളക്ഷൻ നേടിയ ചിത്രം ഡിജിറ്റൽ, ടെലിവിഷൻ അവകാശം വിറ്റതിലൂടെയും വൻ ലാഭമാണ് നിർമ്മാതാവിന് നേടികൊടുത്തത്.
അയ്യപ്പനും കോശിയും എക്സി: പ്രൊഡ്യൂസറായ അഗ്നിവേഷ് രഞ്ജിത്താണ് ഇത് സംബന്ധിച്ച് സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. തമിഴ് അവകാശം പോയതിന് പിന്നാലെ മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിൽ കൂടി ചിത്രത്തിന്‍റെ റീമേക്ക് അവകാശം വിറ്റുപോകുമോയെന്നാണ് ഇനി അറിയേണ്ടത്.
അനാര്‍ക്കലിക്ക് ശേഷം തിരക്കഥകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്ത് രഞ്ജിത്, ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം 2020 ലെ ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. കേരളത്തിലും ഗള്‍ഫ് നാടുകളിലുമുള്‍പ്പെടെ മികച്ച കളക്ഷന്‍ നേടിയ ചിത്രം ഡിജിറ്റല്‍ ടെലിവിഷന്‍ അവകാശം വിറ്റതിലൂടെയും വന്‍ ലാഭമാണ് നിര്‍മ്മാതാവിന് നേടിക്കൊടുത്തത്.
അയ്യപ്പനും കോശിയും എക്സി.പ്രൊഡ്യൂസറായ അഗ്നിവേഷ് രഞ്ജിത്താണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
click and follow Indiaherald WhatsApp channel