നവ്യ നായർ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നോ?  ഇഷ്ടമെന്ന സിനിമയിലൂടെ ദിലീപിൻ്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ നവ്യ നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയായി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച് സിനിമാപ്രേമികളുടെ മനസ്സിൽ കുടിയേറുകയായിരുന്നു. ഈ സിനിമയിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ നടി പിന്നീട് തെന്നിന്ത്യയിൽ ശ്രദ്ധേയയായ താരമായി മാറുകയായിരുന്നു. വിവാഹത്തിന് ശേഷം നവ്യ സിനിമാ മേഖലയിൽ നിന്നും ചെറിയ ഇടവേളയുമെടുത്തിരുന്നു. അതിന് പിന്നാലെ നടി തിരിച്ചു വന്നത് മിനിസ്ക്രീനിലെ അവതാരകയായിട്ടായിരുന്നു. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം നവ്യ മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. 



മലയാളി സിനിമാപ്രേക്ഷകരുടെ മനസ്സിൽ എക്കാലവും ബാലാമണിയായി തിളങ്ങുന്ന നടിയാണ് നവ്യ നായർ. അതിനു പിന്നാലെ നവ്യ കന്നഡ സിനിമയിലും തിരിച്ചുവരവിനൊരുങ്ങുകയാണ്. 2013ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗവും 2021ൽ പുറത്തിറങ്ങിയപ്പോൾ വലിയ വിജയമായിരുന്നു. ഒരുത്തീ എന്ന വികെപി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്. ചിത്രം ഇതുവരെ റിലീസായിട്ടില്ല.ആദ്യ ഭാഗം തെന്നിന്ത്യൻ ഭാഷകളിലേക്കെല്ലാം റീമേക്ക് ചെയ്തിരുന്നു. രണ്ടാം ഭാഗവും ഇപ്പോൾ റീമേക്ക് ചെയ്യുന്നതിൻ്റെ തിരക്കിലാണ് അണിയറപ്രവർത്തകർ.



ചിത്രത്തിൻ്റെ കന്നഡ പതിപ്പിൽ നായികയായി എത്തിയ നവ്യ പുതിയ പതിപ്പിലും നായികയായി എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ കന്നഡ പതിപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ആദ്യ പതിപ്പിലെ അതേ താരങ്ങൾ തന്നെയാണ് എന്ന് സ്ഥിരീകരിച്ചതോടെയാണ് കന്നഡയിലേക്ക് നവ്യയുടെ മടങ്ങിപ്പോക്ക് ഉറപ്പാക്കിയത്. ചിത്രം കന്നഡ പതിപ്പിലും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. പി. വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡ പതിപ്പിലും ഗീത പ്രഭാകർ ആയി വരുന്നത് ആശാ ശരത്ത് തന്നെയാണ്. സിദ്ധിഖ് മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രത്തെ പ്രഭു ആണ് കന്നഡയിൽ അവതരിപ്പിക്കുന്നത്. 


മലയാളത്തിൽ സൂപ്പർഹിറ്റ് ആയ ദൃശ്യം രണ്ടാം ഭാഗത്തിന്റെ കന്നഡ പതിപ്പിൽ മീന ചെയ്ത കഥാപാത്രത്തെയാണ്കന്നഡ പതിപ്പിൽ നവ്യ അവതരിപ്പിക്കുക. നീണ്ട ഇടവേളയ്ക്ക വിരാമമിട്ടു കൊണ്ടാണ് നവ്യ കന്നഡയിലേക്കെത്തുന്നത്.അതേസമയം അമ്പരപ്പിക്കുന്ന മേക്കോവറുമായും നവ്യ നായരെത്താറുണ്ട്. വർക്കൗട്ടിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയാവുകയായിരുന്നു നവ്യ നായർ.പ്രായം റിവേഴ്‌സ് ഗിയറിലാണോ ഓടുന്നതെന്നായിരുന്നു ആരാധകർ നവ്യയോട് ചോദിച്ചത്. നന്ദനത്തിലെ ബാലാമണിയാണെന്നു പറയുകയേ ഇല്ല എന്നാണ് ആരധകർ പറയുന്നത്.

మరింత సమాచారం తెలుసుకోండి: