മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി'; പി സി ജോർജിനെതിരെ കേസെടുത്തു! മാധ്യമപ്രവർത്തകയുടെ പരാതിയിൽ മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. വനിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് മുൻ എൽഎൽഎ പി സി ജോർജിനെതിരെ കേസെടുത്തു. ജൂലൈ രണ്ടിന് സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ പീഡന പരാതിയിൽ പി സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. പേര് പരസ്യമാക്കിയ നടപടി മാധ്യമപ്രവർത്തക ചോദ്യം ചെയ്തതോടെയാണ് പി സി ജോർജ് വിവാദ പരാമർശം നടത്തിയത്.
തൻ്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പി സി ജോർജ് പെരുമാറിയെന്ന് വ്യക്തമാക്കിയാണ് മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. പ്രതികരണം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് പി സി ജോർജ് രംഗത്തുവന്നിരുന്നു. നിരപരാധിയായ എന്നെ പോലീസ് പിടിച്ചുകൊണ്ടുവന്നപ്പോഴുള്ള എൻ്റെ സങ്കടം പറയുമ്പോൾ ഒരു കൊച്ചനുജത്തിയോട് സ്നേഹമില്ലാതെ പെരുമാറി. ഈ കൊച്ചനുജത്തിയെപ്പോലെ കണ്ട പെൺകുട്ടിയാണ് എനിക്കെതിരെ കേസ് കൊടുത്തത്" - എന്നായിരുന്നു പി സി ജോർജിൻ്റെ പ്രതികരണം. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് എന്നാൽ നിങ്ങളുടെ പേര് പറയാം എന്നായിരുന്നു പി സി ജോർജ് മറുപടിയായി പറഞ്ഞത്.
പീഡന പരാതിയിൽ പിസി ജോർജ് അറസ്റ്റിലായതിന് പിന്നാലെ നാടകീയ രംഗങ്ങൾ. പിസി ജോർജ്ജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് കൈരളി ടിവിയിലെ മാധ്യമപ്രവർത്തക ചോദ്യം ചെയ്തതോടെ പിസി ക്ഷുഭിതനായി. പീഢനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന ചോദ്യത്തിന് തന്റെ പേര് പറയട്ടെ എന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു ജോർജ്. മാധ്യമപ്രവർത്തകയെ അപമാനിച്ച ജോർജിന്റെ നടപടിയെ അപ്പോൾ തന്നെ മാധ്യമപ്രവർത്തകർ ചോദ്യംചെയ്തു. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോർജിന്റെ പ്രതികരണങ്ങൾ. ഇതിനിടെ ജോർജിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകയ്ക്ക് കയ്യേറ്റത്തിന് മുതിർന്നു. തുടർന്ന് മാധ്യമപ്രവർത്തകരും പിസി ജോർജ്ജും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു.
ഒടുവിൽ ഏറെ പണിപ്പെട്ടാണ് പിസി ജോർജ്ജിനെ എആർ ക്യാമ്പിലേക്ക് പോലീസ് കൊണ്ടുപോയത്. സോളർ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പോലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്താണ് ജോർജിനെതിരെ കേസെടുത്തത്. സർക്കാരിനെതിരായ ഗൂഡാലോചന നടത്തിയെന്ന കേസിൽ ജോർജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് ഇന്ന് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ തിരുവനന്തപുരം മ്യൂസിയം പോലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് അറസ്റ്റ് റേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി കൊണ്ടുപോകുന്നതിനിടെ നാടകീയ രംഗങ്ങളും അരങ്ങേറി.
Find out more: