ജർമ്മൻ ബയോടെക്ക് നിക്ഷേപക സ്ഥാപനമായ ഡയമീറ്റർ ഹോപ്പ്, ദ ഗേറ്റ്സ് ഫൗണ്ടേഷൻ, ഗ്ലാക്സോസ്മിത്ത്ക്ലൈൻ എന്നിവരുടെ പിന്തുണയോടെയാണ് ക്യുവർവാക് പരീക്ഷണം നടത്തുന്നത്.സിവിഎൻകോവ് എന്നാണ് ക്യുവർവാക്കിന്റെ വാക്സിൻ അറിയപ്പെടുന്നത്. അവസാന ഘട്ട പരീക്ഷണത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണെന്ന് കമ്പനി വ്യക്തമാക്കി. സിവിഎൻകോവ് ആളുകളിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്.ഓക്സ്ഫോർഡ് സർവ്വകലാശാലയുമായി ചേർന്നു പ്രവർത്തിക്കുന്ന ആസ്ട്രാ സെനക്കയുടെ പരീക്ഷണവും അവസാനഘട്ടത്തിലാണ്.
മികച്ച പ്രതിരോധ ശേഷി ഉണ്ടാക്കുന്ന വാക്സിൻ ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ആദ്യമോ അമേരിക്കയിൽ ലഭ്യമാകുമെന്ന് ആരോഗ്യ വിദഗ്ദൻ അന്റോണിയോ ഫൗസി വ്യക്തമാക്കി.കൊവിഡ് വ്യാപനത്തെത്തുടർന്ന് ലോകത്താകമാനം 1.2 ദശലക്ഷം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിലവിൽ 45 ഓളം വാക്സിനുകളാണ് മനുഷ്യരിൽ പരീക്ഷിക്കുന്നത്. അവസാനഘട്ട പരീക്ഷണത്തിൽ ബയോഎൻടെക്കും ഫൈസറും 30 മൈക്രോഗ്രാം മരുന്നാണ് സന്നദ്ധ പ്രവർത്തകർക്ക് നൽകിയത്. തങ്ങൾ 12 മൈക്രോഗ്രാം മരുന്നാണ് നൽകിയതെന്ന് ക്യുവർവാക്ക് പ്രതിനിധി പറഞ്ഞു. ജർമനിയിലും ബെൽജിയത്തിലുമുള്ള 18 മുതൽ 60 വയസ് വരെയുള്ള ആരോഗ്യമുള്ള 250 പേരിലാണ് കമ്പനി വാക്സിൻ പരീക്ഷിച്ചത്.
മറ്റുള്ള കമ്പനികളേക്കാൽ കുറഞ്ഞ ഡോസ് വാക്സിൻ നൽകി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് ക്യുവർവാക്കിന്റെ പ്രതീക്ഷ. വാക്‌സിൻ്റെ രണ്ടാം ഘട്ടത്തിൽ ആരോഗ്യമുള്ള 980 സന്നദ്ധ പ്രവർത്തകരിൽ പരീക്ഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് മുൻപായി 80 പേരിൽ വാക്‌സിൻ പരീക്ഷിക്കും. പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത നിരവധി മെഡിക്കൽ സെൻ്ററുകളിൽ ഡിസംബറിലാണ് രണ്ടാം ഘട്ട പരീക്ഷണം. നിർണായകമായ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ 25,000 സന്നദ്ധപ്രവർത്തകരെ പങ്കെടുപ്പിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലാകും ഈ പരീക്ഷണങ്ങൾ നടക്കുക. മികച്ച ഫലമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾക്ക് തുടക്കമായെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. രണ്ട് പേരിൽ വാക്സിൻ ഇതുവരെ പരീക്ഷിച്ചു.
click and follow Indiaherald WhatsApp channel