കൊറോണ കാലത്തും ഹാട്രിക് വിജയം നേടി സണ്ണി വെയിൻ! ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയതും സുജിത്ത് ഉണ്ണികൃഷ്ണന്റെ പേര് മാറി, സണ്ണി വെയിൻ എന്നായി. മലയാള സിനിമയിലെ സുജിത്ത് ഉണ്ണികൃഷ്ണൻ എന്ന വയനാട്ടു കാരൻ ആരാണെന്ന് ചോദിച്ചാൽ മലയാളികൾ മൊത്തത്തിൽ ഒന്ന് കണ്ണ് മിഴിയ്ക്കും. എന്നാൽ സണ്ണി വെയിൻ ആരാണെന്ന് ചോദിച്ചാൽ സംശയം ഉണ്ടാവാൻ ഇടയില്ല. ഇതേ സണ്ണി വെയിൻ തന്നെയാണ് സുജിത്ത് ഉണ്ണികൃഷ്ണനും! മലയാള സിനിമ ലോകത്ത് അയലത്തെ പയ്യൻ എന്ന ഇമോജേടെ സണ്ണി വെയിൻ വിജയങ്ങൾ കൊയ്യുകയാണ്.
ഈ കോവിഡ് കാലത്ത് ഒരു സിനിമ പോലും ഇല്ലാതെ പലരും വീട്ടിൽ ഇരിയ്ക്കുമ്പോൾ മൂന്ന് സിനിമകളാണ് സണ്ണി വെയിനിന്റേതായി പുറത്തിറങ്ങിയത്. മൂന്നും മികച്ച പ്രതികരണങ്ങളും നേടി. മഞ്ജു വാര്യരെയും സണ്ണി വെയിനിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രൻജീത്ത് കമല ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ചതുർ മുഖം. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറർ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തിയത്. ആദ്യം തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് ഓടിടിയിലേക്ക് മാറ്റുകയായിരുന്നു. സണ്ണി വെയിനിനെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതൻ ആന്റണി.
തിയേറ്ററിൽ നേരിട്ട് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ലോക്ക്ഡൗൺ സമയത്തും ഹൗസ് ഫുൾ ആയ സിനിമ ഓടിക്കൊണ്ടിരിയ്‌ക്കെയാണ് കൊവിഡ് രണ്ടാം തരതഗം എത്തിയത്. തുടർന്ന് സിനിമ ഒടിടിയിലേക്ക് മാറ്റുകയായിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അന്ന ബെന്നും സണ്ണി വെയിനും താ ജോഡികളായി എത്തിയ ചിത്രം നല്ലൊരു സന്ദേശവും കൈമാറുന്നു. ഓടിടിയിൽ റിലീസ് ചെയ്ത സാറാസിനും നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണങ്ങളും ലഭിച്ചു.
ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖരും സണ്ണി വെയിനും ഒന്നിയ്ക്കുന്ന ചിത്രമാണ് സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറിപ്പ്. ആസിഫ് അലിയ്‌ക്കൊപ്പമാണ് കുറ്റവും ശിക്ഷയും എന്ന ചിത്രം. ഇത് കൂടാതെ വൃത്തം, ചെത്തി മന്ദാരം തുളതി, സം സം, പാപ്പൻ, അടിത്തട്ട് എന്നീ ചിത്രങ്ങളും സണ്ണി വെയിൻ കരാറ് ചെയ്തിട്ടണ്ട്. ഏഴോളം സിനിമകളാണ് അണിയറയിൽ സണ്ണി വെയിനിന്റേതായി തയ്യാറെടുക്കുന്നത്. അതിൽ കുറുപ്പ്, കുറ്റവും ശിക്ഷയും എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി.
Find out more: