ബ്രേക്കപ്പിനെ അതിജീവിക്കാൻ ഏതെങ്കിലും വിദേശിയെ വീട്ടിലേക്ക് വിളിച്ചാലോ എന്ന് വരെ ആലോചിച്ചു: അനാർക്കലി മരക്കാർ! വിമാനം, മന്ദാരം, ഉയരെ, സുലൈഖ മൻസിൽ, ജാനകി ജാനേ തുടങ്ങി നിരവധി സിനിമകളിൽ അനാർക്കലി അഭിനയിച്ചിട്ടുണ്ട്. ആനന്ദത്തിൽ ദർശനയെന്ന ക്യാരക്ടറിനെ അവതരിപ്പിച്ചാണ് അനാർക്കലി മരക്കാർ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമോ എന്ന തരത്തിലുള്ള ആശങ്കയുണ്ടായിരുന്നു അന്ന്. ഇത് ശ്രദ്ധിക്കപ്പെടും, അനാർക്കലി ടെൻഷനടിക്കേണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്.പ്രണയത്തകർച്ചയെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള അനാർക്കലിയുടെ അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അനാർക്കലി വിശേഷങ്ങൾ പങ്കുവെച്ചത്. 





ഉയരെ ഇറങ്ങിയ സമയത്ത് ഞാൻ ബ്രേക്കപ്പ് കഴിഞ്ഞ് നിൽക്കുകയായിരുന്നു. സങ്കടപ്പെട്ട് നടക്കുന്ന സമയമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അമ്മ ആ സമയത്ത് ദുബായിലായിരുന്നു. ഞാൻ വാപ്പയുടെ കൂടെ താമസിക്കുകയായിരുന്നു. ഞാൻ ഒട്ടും ഓക്കെയല്ലാതിരുന്ന സമയമായിരുന്നു അത്. കൗച്ച് സർഫിംഗ് എന്നൊരു ആപ്പുണ്ട്. ഫോറിനേഴ്‌സിന് ഇങ്ങോട്ട് വരണമെന്നുണ്ടെങ്കിൽ നമുക്ക് അവരെ നമ്മുടെ വീട്ടിൽ താമസിപ്പിക്കാം. ആരെങ്കിലും വില്ലിംഗാണെങ്കിൽ നമുക്ക് അവരുടെ വീട്ടിൽ പോയി താമസിക്കാം. അവര് അവരുടെ നാടൊക്കെ കാണിച്ച് തരും. ഏതെങ്കിലും ഫോറിനറിനെ വിളിച്ച് വീട്ടിൽ കയറ്റിയാലോ എന്നൊരു ആഗ്രഹം തോന്നിയിരുന്നു അന്ന്. ഞാൻ ബ്രേക്കപ്പായിട്ടിരിക്കുകയാണല്ലോ, എന്തും ആവാല്ലോ.





 അങ്ങനെയൊക്കെ ആലോചിച്ചിരുന്നു. ജപ്പാനിലുള്ളൊരു ചേട്ടനെ വിളിച്ചാലോ എന്ന് ആലോചിച്ചിരുന്നു. പക്ഷേ, ഞാൻ വിളിച്ചിരുന്നില്ല. ട്രാവലിംഗ് ഗ്രൂപ്പിൽ ആക്റ്റീവാകാനുള്ള അവസരവും ആ ആപ്പിലുണ്ടായിരുന്നു. അങ്ങനെ ഞാനൊരു ഗ്രൂപ്പിൽ കയറിയിരുന്നു. കുനൂർ ട്രിപ്പ് എന്തോ പ്ലാൻ ചെയ്തിരുന്നു അവർ. അവർ ആരാണെന്നോ എത്ര പേരുണ്ടെന്നോ ഒന്നും അറിയില്ലായിരുന്നു. ആ ടീമിൽ പെണ്ണുങ്ങളുണ്ടോ എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഉമ്മാ, ഞാനൊരു യാത്ര പോവുകയാണെന്ന് പറയാൻ വിളിച്ചിരുന്നു. ഞാൻ ബ്രേക്കപ്പായി സങ്കടപ്പെട്ടിരിക്കുകയാണെന്ന് ഉമ്മയ്ക്ക് അറിയാമായിരുന്നു. ഉമ്മ കേട്ടപ്പോൾ തന്നെ സമ്മതിച്ചു. എന്റെ മകളാണ് അങ്ങനെ പറഞ്ഞതെങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു. പക്ഷേ, എന്റെ മോൾ സമ്മതിച്ചു.


എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമോ എന്ന തരത്തിലുള്ള ആശങ്കയുണ്ടായിരുന്നു അന്ന്. ഇത് ശ്രദ്ധിക്കപ്പെടും, അനാർക്കലി ടെൻഷനടിക്കേണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്.പ്രണയത്തകർച്ചയെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള അനാർക്കലിയുടെ അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അനാർക്കലി വിശേഷങ്ങൾ പങ്കുവെച്ചത്. ഉയരെ ഇറങ്ങിയ സമയത്ത് ഞാൻ ബ്രേക്കപ്പ് കഴിഞ്ഞ് നിൽക്കുകയായിരുന്നു. സങ്കടപ്പെട്ട് നടക്കുന്ന സമയമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അമ്മ ആ സമയത്ത് ദുബായിലായിരുന്നു. ഞാൻ വാപ്പയുടെ കൂടെ താമസിക്കുകയായിരുന്നു. ഞാൻ ഒട്ടും ഓക്കെയല്ലാതിരുന്ന സമയമായിരുന്നു അത്. കൗച്ച് സർഫിംഗ് എന്നൊരു ആപ്പുണ്ട്. ഫോറിനേഴ്‌സിന് ഇങ്ങോട്ട് വരണമെന്നുണ്ടെങ്കിൽ നമുക്ക് അവരെ നമ്മുടെ വീട്ടിൽ താമസിപ്പിക്കാം. ആരെങ്കിലും വില്ലിംഗാണെങ്കിൽ നമുക്ക് അവരുടെ വീട്ടിൽ പോയി താമസിക്കാം. അവര് അവരുടെ നാടൊക്കെ കാണിച്ച് തരും.   

Find out more: