ജിഷിനും വരദയും വിവാഹ മോചിതരായോ? വാർത്തകളോട് പ്രതികരിച്ച് വരദ രംഗത്ത്! ചില ഗോസിപ്പുകൾ ചിലപ്പോൾ സത്യമായേക്കും. എന്നാൽ ചിലതൊക്കെ കല്ലു വച്ച നുണകളും ആയിരിക്കും. സെലിബ്രിറ്റികളെ സംബന്ധിച്ച വിവാഹ - വിവാഹ മോചന - പ്രണയ ഗോസിപ്പുകൾ എല്ലാം അവരെക്കാൾ ആദ്യം അറിയുന്നത് ഒരു പക്ഷെ പാപ്പരാസികൾ ആയിരിക്കും. സത്യമോ മിഥ്യയോ ഇപ്പോൾ പ്രചരിയ്ക്കുന്നത് നടി വരദ യും നടൻ ജിഷിൻ മോഹനും വിവാഹ മോചിതരായി എന്ന വാർത്തയാണ്. വിവാഹ മോചന വാർത്തകൾ ശക്തമായി പ്രചരിച്ചുകൊണ്ടിരിയ്‌ക്കെ വരദ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുന്നു. ജിഷിനും വരദയും വിവാഹ മോചിതരായി. ജിഷിന് ഒപ്പമുള്ള ഫോട്ടോകൾ എല്ലാം വരദ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും ഡിലീറ്റ് ചെയ്തു എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് ഒപ്പമാണ് വിവാഹ മോചിതരായി എന്ന വാർത്തകൾ പ്രചരിയ്ക്കുന്നത്.





 മാത്രവുമല്ല, അടുത്തിടെ യൂട്യൂബ് ചാനൽ ആരംഭിച്ച വരദ തന്റെ 'ഡേ ഇൻ മൈ ലൈഫും', 'ഹോം ടൂറും' ചെയ്തിരുന്നു. അതിലൊന്നും ജിഷിനെ കാണാൻ ഇല്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വിവാഹ മോചന വാർത്തകൾ ശക്തി പ്രാപിച്ചത്. എന്നാൽ ജിഷിന് ഒപ്പമുള്ള ഫോട്ടോകൾ വരദ ഡിലീറ്റ് ചെയ്തു എന്നത് വാസ്തവ വിരുദ്ധമാണ്. പൊതുവെ വരദ കുടുംബ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കുറവാണ്. വല്ലപ്പോഴും പങ്കുവച്ച കുടുംബ ചിത്രങ്ങൾ ഇപ്പോഴും ഇൻസ്റ്റഗ്രാമിലുണ്ട്. നേരത്തെ ഡേ വിത്ത് എ സ്റ്റാർ എന്ന ഷോയിൽ, വരദയ്ക്കും തനിയ്ക്കും വ്യത്യസ്ത സമയങ്ങളിലാണ് ഷൂട്ടിങ് ഷെഡ്യൂൾ, അതിനാൽ മാസത്തിൽ പരസ്പരം കാണുന്നത് വളരെ കുറവാണ് എന്ന് ജിഷിൻ പറഞ്ഞിരുന്നു.




ഒരുപക്ഷെ അതുകൊണ്ടാവാം വരദയുടെ യൂട്യൂബ് വീഡിയോയിൽ ജിഷിൻ അപ്രത്യക്ഷനായത്. നേരത്തെ പല തവണ വിവാഹ മോചന വാർത്തകൾ പുറത്ത് വന്നുവെങ്കിലും ജിഷിനോ വരദയോ പ്രതികരിച്ചിരുന്നില്ല. ഇതെല്ലാം പാർട്ട് ഓഫ് ഗെയിം എന്ന ഭാവമാണ് ജിഷിന്. ഇപ്പോൾ പരിധി കടന്നതോടെ ഇൻസ്റ്റഗ്രാമിലൂടെ വരദ പ്രതികരിച്ചു. 'എന്റെ മൂക്ക് തൊടുന്ന ഇടത്ത് നിങ്ങളുടെ സ്വാതന്ത്രം' അവസാനിയ്ക്കും എന്നാണ് വരദയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പരിധി കടന്നാൽ ഒരുപക്ഷെ വരദ ശക്തമായി പ്രതികരിച്ചേക്കും.




അമല എന്ന സീരിയലിലൂടെയാണ് വരദയ്ക്ക് കരിയർ ബ്രേക്ക് ലഭിച്ചത്. ഈ സീരിയലിൽ വില്ലനായി അഭിനയിച്ചത് ജിഷിൻ മോഹനാണ്. വില്ലനും നായികയും സ്‌ക്രീനിൽ അടിപിടിയാണെങ്കിലും, യഥാർത്ഥ ജീവിതത്തിൽ പ്രണയ ജോഡികളായി. 2014 ൽ ആണ് ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. ഒരേ ഒരു മകനാണ് ഇരുവർക്കും ഉള്ളത്. ജിഷിന് ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവച്ചില്ല എങ്കിലും, മകനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും വരദ നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Find out more: