ശരീരത്തിന്റെ ചൂടു വർദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തി ഇത് ശരീരത്തിലെ കൊഴുപ്പു നീക്കുന്നു. ഇതു പോലെ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാൻ വൈറ്റമിൻ സി ഏറെ നല്ലതുമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം സഹായിക്കുന്നതിലൂടെയും ഇത് വയറ്റിലെ കൊഴുപ്പു നീക്കാൻ സഹായിക്കുന്നു. വയർ കുറയ്ക്കാൻ സഹായിക്കുന്ന വീട്ടു വൈദ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ചെറുനാരങ്ങ. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണിത്. ഇതിലെ വൈറ്റമിൻ സി, സിട്രിക് ആസിഡ് എന്നിവയാണ് വയർ കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ. ചെറുനാരങ്ങ പ്രത്യേക രീതിയിൽ ഉപയോഗിച്ചു വെള്ളം തയ്യാറാക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
അടുപ്പിച്ച് 7 ദിവസം ചെയ്താൽ തന്നെ കാര്യമായ ഗുണഫലങ്ങൾ ലഭിയ്ക്കും. ഏഴു നാരങ്ങ ഏഴു ദിവസം എന്നതാണ് കണക്ക്. ഒപ്പം ഓരോ ടീസ്പൂൺ ജീരകം ഓരോ ദിവസവും. വയർ കുറയ്ക്കാൻ ഏറെ ഫലപ്രദമായ വഴിയാണ് ചെറുനാരങ്ങ. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്ന്. ദഹനം മെച്ചപ്പെടുത്തുവാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുമെല്ലാമുള്ള ഒരു മരുന്നായ ഇത് ശരീരത്തിലെ ടോക്‌സിനുകൾ നീക്കി അസുഖങ്ങൾക്കൊപ്പം ചർമത്തിനും ആരോഗ്യം നൽകാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്.ചെറുനാരങ്ങയ്‌ക്കൊപ്പം ജീരകവും ഉപയോഗിയ്ക്കും.
ജീരകവും വയർ കുറയ്ക്കാൻ ഏറെ നല്ലതാണ്. നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് ജീരകം.ഏഴു ദിവസത്തേയ്ക്ക് ഏഴു ചെറുനാരങ്ങ എന്നതാണ് ഇതിന്റെ കണക്ക്. ഇതിനൊപ്പം ജീരകവും വേണം. രാത്രി ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ജീരകം ഇട്ടു വയ്ക്കുക. ഒരു നാരങ്ങയുടെ നീരു പിഴിഞ്ഞു മാറ്റി വയ്ക്കുക. ഈ നാരങ്ങാത്തൊലി കഷ്ണങ്ങളാക്കി മുറിച്ച് ഈ ജീരക വെള്ളത്തിൽ ഇടുക. ഇത് തിളപ്പിച്ച് ഒരു ഗ്ലാസ് വെള്ളമായി മാറണം. ചെറിയ ചൂടിൽ വേണം, തിളപ്പിയ്ക്കുവാൻ.
click and follow Indiaherald WhatsApp channel