നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ; ടീസർ പുറത്തു വിട്ടു! ജൂൺ ഒൻപതിന് ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു താര വിവാഹം. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ഡോക്യുമെന്ററി ഒരുക്കുന്നത് സംവിധായകൻ ഗൗതം വാസുദേവ മേനോനാണ്. വിവാഹത്തിന് പിന്നിലെ ഒരുക്കങ്ങളും എക്സ്ക്ലൂസീവ് അഭിമുഖങ്ങളും തിരശീലയ്ക്ക് പിന്നിലെ കാഴ്ചകളുമെല്ലാം ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹ വീഡിയോ. നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. 




  നയൻതാര, എന്നതിനേക്കാൾ ഉപരി അവർ മാനുഷിക മൂല്യങ്ങൾ ഉള്ള വ്യക്തിയാണെന്ന് വിഘ്നേഷ് പറയുന്നു. രജനീകാന്ത്, ഷാരൂഖ് ഖാൻ, വിജയ് സേതുപതി, എ.ആർ റഹ്മാൻ തുടങ്ങി വൻതാരനിരയാണ് നയൻ-വിക്കി വിവാഹത്തിനെത്തിയത്. കഴിഞ്ഞ ദിവസം നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ലിനേക്കുറിച്ച് ഗൗതം വാസുദേവ മേനോൻ പങ്കുവച്ചിരുന്നു.വിവാഹത്തിനായി നയൻതാരയെ ഒരുക്കുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് നയനും വിഘ്നേഷും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് നയൻതാര? എന്ന വിഘ്നേഷിനോടുള്ള ചോദ്യത്തോടെയാണ് ടീസർ മുന്നോട്ട് പോകുന്നത്. 




 ലേഡി സൂപ്പർ സ്റ്റാർ എന്ന് അവരെ വിളിക്കാൻ കാരണമുണ്ട്. കുട്ടിക്കാലം മുതൽ ഇന്നുവരെയുള്ള യാത്രയിലെ എല്ലാ കാര്യങ്ങളും ഞങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. അവരുടെ ബാല്യകാല ചിത്രങ്ങൾ നിങ്ങൾക്ക് കാണാനാകും, അവരുടെ ഓർമകളും. വിഘ്നേഷ് ഇതിന്റെ ഭാഗമാണ്. ഞങ്ങൾ അതിന്റെ ജോലികളിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും താരവിവാഹത്തിന്റെ ദൃശ്യ വിരുന്നിനായി കാത്തിരിക്കുകയാണ് ആരാധകരും.നയൻതാരയുടെ കുട്ടിക്കാല ഓർമകളും ഫോട്ടോകളും സിനിമ ലോകത്തെ യാത്രയും വിവാഹ നിമിഷങ്ങളും ഉൾപ്പെടുത്തിയതാണ് ഡോക്യുമെന്ററി എന്നാണ് അദ്ദേഹം പറഞ്ഞത്.



നയൻതാര, എന്നതിനേക്കാൾ ഉപരി അവർ മാനുഷിക മൂല്യങ്ങൾ ഉള്ള വ്യക്തിയാണെന്ന് വിഘ്നേഷ് പറയുന്നു. രജനീകാന്ത്, ഷാരൂഖ് ഖാൻ, വിജയ് സേതുപതി, എ.ആർ റഹ്മാൻ തുടങ്ങി വൻതാരനിരയാണ് നയൻ-വിക്കി വിവാഹത്തിനെത്തിയത്. കഴിഞ്ഞ ദിവസം നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ലിനേക്കുറിച്ച് ഗൗതം വാസുദേവ മേനോൻ പങ്കുവച്ചിരുന്നു.വിവാഹത്തിനായി നയൻതാരയെ ഒരുക്കുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് നയനും വിഘ്നേഷും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് നയൻതാര? എന്ന വിഘ്നേഷിനോടുള്ള ചോദ്യത്തോടെയാണ് ടീസർ മുന്നോട്ട് പോകുന്നത്. ലേഡി സൂപ്പർ സ്റ്റാർ എന്ന് അവരെ വിളിക്കാൻ കാരണമുണ്ട്.

Find out more: