കുട്ടിക്കാലത്തെ ചിത്രങ്ങൾ കൗതുകത്തോടെ നോക്കി കാണുന്ന നടി നവ്യ നായർ! ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലും നൃത്തത്തിലും വളരെ സജീവമാകുകയാണ് നവ്യയിപ്പോൾ. മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും നവ്യ നടത്തുന്നുണ്ടിപ്പോൾ. അടുത്തിടെ നൃത്ത വേദികളിൽ വളരെ സജീവമാണ് നവ്യ. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ നവ്യ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിലൊരാളാണ് നവ്യ നായർ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും നവ്യ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകനായ മാത്തുക്കുട്ടിയാണ് നവ്യയുടെ വീഡിയോകൾ പകർത്തിയിരിക്കുന്നത്.
വളരെ ആകാംക്ഷയോടെ ചിത്രങ്ങൾ നോക്കുകയും പ്രേക്ഷകരെ കാണിക്കുന്നുമുണ്ട് നവ്യ. നിരവധി പേരാണ് നവ്യയുടെ വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗ നായർ എന്നാണ് മാത്തുക്കുട്ടി വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കമന്റ്. തന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ ഓരോന്നായി ആരാധകരെ കാണിക്കുകയാണ് താരം. ആലപ്പുഴയിൽ വച്ചുള്ള ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ നവ്യയ്ക്ക് ഒരു ഫോട്ടോഗ്രഫറാണ് ചിത്രങ്ങൾ സമ്മാനിച്ചത്. തന്റെ വിവാഹസമയത്ത് അച്ഛനും അമ്മയും ഡെക്കറേഷൻ പരിപാടിയ്ക്ക് നൽകിയതായിരിക്കാം ചിത്രങ്ങൾ എന്നാണ് നവ്യ വീഡിയോയിൽ പറയുന്നത്. ഓൾഡ് ഫോട്ടോസ്, നൊസ്റ്റാൾജിയ എന്നീ ഹാഷ്ടാഗുകളാണ് നവ്യ വീഡിയോയ്ക്ക് കൊടുത്തിരിക്കുന്നത്.
മലയാളത്തിലും തമിഴിലുമായി ഇതിനോടകം നിരവധി ചിത്രങ്ങൾ നവ്യ ചെയ്തു കഴിഞ്ഞു. വി. കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ ചെറിയ ബ്രേക്കിന് ശേഷം സിനിമയിലേക്കെത്തിയത്. ചിത്രത്തിന് വൻ സ്വീകാര്യതയാണ് മലയാളികൾ നൽകിയതും.ഫോട്ടോഗ്രാഫർ നവ്യയെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി, ഞാൻ മാത്രേ കണ്ടൊള്ളു എന്ന് ഇനി പറയരുത് എന്നൊക്കെയാണ് ആരാധകർ നൽകുന്ന കമന്റുകൾ.അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ജാനകി ജാനേ ആണ് നവ്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നവ്യയെത്തുന്നത്. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ. ഒരുത്തീ എന്ന ചിത്രത്തിന് ശേഷം നവ്യയും സൈജുവും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ജാനകി ജാനേ.അടുത്തിടെയായി നവ്യ പല അഭിമുഖങ്ങളിലും പറയുന്ന കാര്യങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗ നായർ എന്നാണ് മാത്തുക്കുട്ടി വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കമന്റ്. തന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ ഓരോന്നായി ആരാധകരെ കാണിക്കുകയാണ് താരം. ആലപ്പുഴയിൽ വച്ചുള്ള ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ നവ്യയ്ക്ക് ഒരു ഫോട്ടോഗ്രഫറാണ് ചിത്രങ്ങൾ സമ്മാനിച്ചത്. തന്റെ വിവാഹസമയത്ത് അച്ഛനും അമ്മയും ഡെക്കറേഷൻ പരിപാടിയ്ക്ക് നൽകിയതായിരിക്കാം ചിത്രങ്ങൾ എന്നാണ് നവ്യ വീഡിയോയിൽ പറയുന്നത്. ഓൾഡ് ഫോട്ടോസ്, നൊസ്റ്റാൾജിയ എന്നീ ഹാഷ്ടാഗുകളാണ് നവ്യ വീഡിയോയ്ക്ക് കൊടുത്തിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഇതിനോടകം നിരവധി ചിത്രങ്ങൾ നവ്യ ചെയ്തു കഴിഞ്ഞു.
Find out more: