നീരവ് മോദിയ്ക്ക് തിരിച്ചടി; യുകെ ഹൈക്കോടതി ഹർജി തള്ളി. ഇന്ത്യയിലേയ്ക്ക് നാടുകടത്താനുള്ള ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി നൽകിയ ഹർജി യുകെ ഹൈക്കോടതി തള്ളി. കഴിഞ്ഞ മാസമായിരുന്നു നീരവ് മോദി ലണ്ടനിലെ കോടതിയിൽ ഹർജി നൽകിയത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടി രൂപയോളം തട്ടിച്ച ശേഷമാണ് നീരവ് മോദി ഇന്ത്യയിൽ നിന്ന് രക്ഷപെട്ടത്. തട്ടിപ്പുകേസിലെ മുഖ്യപ്രതികളായ നീരവ് മോദിയെയയും ബന്ധുവായ മെഹുൽ ചോക്സിയെയും ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടരുന്നതിനിടെയാണ് യുകെ ഹൈക്കോടതി വിധി.
ഈ വർഷം ഏപ്രിൽ 15നായിരുന്നു യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ നീരവ് മോദിയെ ഇന്ത്യയിലേയ്ക്ക് നാടുകടത്താൻ ഉത്തരവിട്ടത്. ഇതിനു പിന്നാലെയായിരുന്നു ഇതിനെതിരെ നീരവ് മോദി നിയമയുദ്ധം തുടങ്ങിയത്. ഇതിൽ 9371 കോടി രൂപ പണം നഷ്ടപ്പെട്ട ബാങ്കുകൾക്കും കേന്ദ്രസർക്കാരിനും കൈമാറി. മൂന്നു പേർ വഴി 22000 കോടിയിലധികം രൂപയുടെ നഷ്ടം രാജ്യത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ.അതേസമയം, നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ എന്നിവരുടെ 18,170 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കൾ ഇന്ത്യയിൽ കണ്ടുകെട്ടി. അതേസമയം രാജ്യത്തിനകത്തും പുറത്തുമായുള്ള സ്വത്തുവകകളാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ട് കെട്ടിയതെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഇതിൽ 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.തട്ടിപ്പിനിരയായി ബാങ്കുകൾക്ക് നഷ്ടമായ തുകയുടെ 80.45 ശതമാനം സ്വത്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. മൂന്ന് പേരിൽ നിന്നുമായി 18,170.02 കോടിയുടെ സ്വത്തുക്കളാണ് കണ്ടെത്തിയതെന്നും ഇതിൽ 969 കോടിയുടെ സ്വത്തുക്കളും വിദേശത്താണെന്നും റിപ്പോർട്ട് പറയുന്നു.
വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വ്യവസായികൾ മുങ്ങിയതോടെ പൊതുമേഖലാ ബാങ്കുകൾക്ക് ആകെ 22,585 കോടിയുടെ നഷ്ടമാണുണ്ടായത്. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കുകളുടെ നഷ്ടത്തിൻറെ 80.45 ശതമാനത്തിന് തുല്യമാണ്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. 2016 മാർച്ച 2നാണ് മല്യ രാജ്യം വിട്ടത്. ചോക്സിയും മോദിയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നാണ് സാമ്പത്തിക തിരിമറി നടത്തിയത്. 2018ലാണ് ഇവർ രാജ്യം വിട്ടത്.
Find out more: