21 ദിവസത്തേക്ക് ലോക്‌ ഡൗൺ ആയിരിക്കുന്ന ഈ സമയത്ത് പ്രണയിക്കുന്നവരാണ് ഏറ്റവുമധികം പാട് പെടുന്നത്. ഏറ്റവം കൂടുതൽ പ്രയാസം അനുഭവിക്കുന്നത് ആര് എന്ന് ചോദിച്ചാൽ രണ്ട് ആളുകളെയാണ് പറയാൻ സാധിക്കുക. ഒന്ന് മദ്യം കിട്ടാതെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരും മറ്റൊന്ന് പ്രണയിനിയെ കാണാനാകാതെ വീട്ടിൽ കുത്തിയിരിക്കാൻ വിധിക്കപ്പെട്ടവരും. ശരിയല്ലേ? രണ്ടുപേരുടെയും മാനസിക നില ഏകദേശം ഒരേ പോലെയാണ് എന്ന് വേണമെങ്കിൽ പറയാം.

 

  പലപ്പോഴും നേരിൽ കണ്ടും പുറത്ത് ഒന്ന് ഔട്ടിങ്ങിനു പോയും പ്രണയം ആഘോഷിക്കുന്നവർ വീടിനുള്ളിൽ തന്നെ അടച്ചിടപ്പെട്ടാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ. എന്നാൽ ഇത്തരത്തിലുള്ളവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത്തരം കാര്യങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

 

 

  ലോക്ഡൌൺ ആയത് കൊണ്ട് തന്നെ എല്ലാവരും ഇപ്പോൾ വീടുകളിൽ ഉണ്ടാകും എന്ന് കൊണ്ട് തന്നെ അധികം ഫോൺ വിളികളൊന്നും സാധിക്കില്ല. ഇത്തരം അവസ്ഥകളിൽ കാണാതെ സംസാരിക്കാതെ ഇരിക്കുമ്പോൾ പലപ്പോഴും രണ്ടു പേർക്കും തമ്മിലുള്ള ബന്ധത്തിൽ ചെറിയ സൌന്ദര്യപ്പിണക്കങ്ങളുണ്ടാകും എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ. ഇതിനെ എങ്ങനെയാണ് മറികടക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

 

 

  ഇത്തരത്തിൽ പ്രതിസന്ധി നേരിടുമ്പോഴായിരിക്കും ബന്ധങ്ങളിൽ കൂടുതൽ ദൃഢത ഉണ്ടാകുമെന്നത്. എന്നാൽ ചിലപ്പോൾ ചില പൊട്ടിത്തെറികളും ഉണ്ടാകും. ഇതിനുള്ള കാരണം വേറൊന്നുമായിരിക്കില്ല, ഫോൺ വിളികൾ കുറയുന്നു എന്നത് കൊണ്ടായിരിക്കും. നിങ്ങളുടെ ബന്ധങ്ങൾക്കിടയിൽ നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയെ സംശയം തോന്നിത്തുടങ്ങിയെങ്കിൽ നിങ്ങളുടെ ബന്ധങ്ങൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

   

  ഒരിക്കലും നിങ്ങളും ബന്ധങ്ങൾക്കിടയിൽ അവിശ്വാസക്കുറവ് ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. രണ്ടു പേരും സാഹചര്യത്തിനനുസരിച്ച് പെരുമാറാൻ ശ്രദ്ധിക്കുക. എന്ത് കൊണ്ട് വിളിച്ചില്ല, ഇപ്പോൾ പുതിയ ആളൊക്കെ ആയി എന്നൊക്കെയുള്ള സംഭാഷണങ്ങളും ഉണ്ടാകും നിങ്ങളുടെ ഇടയിൽ. എന്നാൽ ഇത്തരത്തിലുള്ള സംശയങ്ങളും മെസ്സേജുകളും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

 

 

  നിങ്ങൾക്കിടയിൽ തിരിച്ചറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ എത്രത്തോളം നന്നായി ആശയവിനിമയം നടത്തുന്നുവോ അത്രത്തോളം ദൃഢമായിരിക്കും നിങ്ങളുടെ ബന്ധം എന്നതാണ്. അത് കൊണ്ട് തന്നെ രണ്ടു പേരും മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സമയമായിരിക്കും. ഈ അവസരതത്തിൽ രണ്ടുപേരും പരസ്പരം പഴിചാരാതെ സ്നേഹിക്കാൻ നോക്കുക.

 

 

  കിട്ടുന്ന ചുരുങ്ങിയ സമയമായിരിക്കും. പലപ്പോഴും പകൽ സമയത്ത് അധികമൊന്നും സംസാരിക്കാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ ആശയവിനിമയങ്ങൾക്ക് കിട്ടുന്ന സാഹചര്യങ്ങളിൽ വിരസത വരാത്ത രീതിയിൽ സംസാരിക്കാൻ ശ്രദ്ധിക്കുക. 

 

మరింత సమాచారం తెలుసుకోండి: