അന്തിമ അലൈൻമെൻറിൽ മാറ്റം വന്നുവോ? പ്രചാരണങ്ങൾക്ക് പിന്നിലെ വസ്തുത എന്ത്? സോഷ്യൽ മീഡിയയിൽ കെ റെയിൽ മാപ്പെന്ന പേരിൽ പ്രചാരണം ശക്തമാകുന്നതിനിടെയാണ് കോർപ്പറേഷൻ വിശദീകരണവുമായി രംഗത്ത് വന്നത്. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈൻ പദ്ധതിയുടെ അന്തിമ അലൈൻമെൻറിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ റെയിൽ കോർപറേഷൻ. ദ മെട്രോ റെയിൽ ഗയ് ഡോട്ട് കോം (https://themetrorailguy.com/) എന്ന വെബ്‌സൈറ്റിൽ, സിൽവർ ലൈൻ സ്റ്റേഷനുകളെ നേർ രേഖയിൽ ബന്ധിപ്പിച്ചു കൊണ്ട് വരച്ച മാപ്പാണ് സിൽവർലൈനിൻറെ ആദ്യ അലൈൻമെൻറ് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നത്.





   ഈ മാപ്പ് വസ്തുതാവിരുദ്ധവും കെ-റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണെന്നും കോർപ്പറേഷൻ പറയുന്നു. ഔദ്യോഗിക അലൈൻമെൻറ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്. ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈൻമെൻറിൽ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്. ഈ മാപ്പ് ഇപ്പോഴും പ്രസ്തുത വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ മാപ്പ് സൂചകം മാത്രമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈൻമെൻറാണെന്നും ദ മെട്രോ റെയിൽ ഗയ് ഡോട്ട് കോമിൽ വ്യക്തമാക്കുന്നുണ്ടെന്നും കെ റെയിൽ ചൂണ്ടിക്കാട്ടി. 2020ൻറെ തുടക്കത്തിൽ സിൽവർലൈനിൻറെ വ്യാജ അലൈൻമെൻറ് സോഷ്യൽ മീഡിയയിൽ വ്യപാകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.





   ഇതിൽ വഞ്ചിതരാകരുതെന്ന് 2020 മാർച്ച് നാലിന് കെ-റെയിൽ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അഭ്യർഥിച്ചിരുന്നെന്നും കെ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കുന്നുണ്ട്.ഇപ്പോൾ റെയിൽവേ ബോർഡിൻറെ പരിഗണനയിലുള്ള ഈ അലൈൻമെൻറ് പ്ലാനാണ് കെ-റെയിലിൻറെ വെബ്‌സൈറ്റിലുള്ളതെന്നും കോർപ്പറേഷൻ അധികൃതർ പറയുന്നു.വിശദമായ സർവേക്കു ശേഷമാണ് സിൽവർലൈനിൻറെ അലൈൻമെൻറ് തീരുമാനിച്ചത്. 2020 ജൂൺ ഒമ്പതിന് സിസ്ട്ര ഈ അലൈൻമെൻറ് അടങ്ങുന്ന ഡി പി ആർ സമർപ്പിക്കുകയും സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തതാണ്. 





  ഈ മാപ്പ് സൂചകം മാത്രമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈൻമെൻറാണെന്നും ദ മെട്രോ റെയിൽ ഗയ് ഡോട്ട് കോമിൽ വ്യക്തമാക്കുന്നുണ്ടെന്നും കെ റെയിൽ ചൂണ്ടിക്കാട്ടി. ഔദ്യോഗിക അലൈൻമെൻറ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്. ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈൻമെൻറിൽ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്. ഈ മാപ്പ് ഇപ്പോഴും പ്രസ്തുത വെബ്‌സൈറ്റിൽ ലഭ്യമാണ്.

Find out more: