ഞാനൊരു ഗ്ലാമർ നടിയാണെന്ന് ഭർത്താവ് അറിഞ്ഞത് ഹണിമൂണിനിടയിലാണ്; നടി വിചിത്ര പറയുന്നു!  കുക്ക് വിത്ത് കോമാളി എന്ന ഷോയിൽ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ മുൻകാല മാദക സുന്ദരിയായിരുന്നു വിചിത്ര എന്നത് പഴയ ചിത്രങ്ങൾ കാണുമ്പോഴാണ് ഓർക്കുന്നത്. താനൊരു ഗ്ലാമർ നടിയായിരുന്നു എന്ന് കല്യാണ ശേഷമാണ് ഭർത്താവ് പോലും അറിഞ്ഞതെന്നാണ് വിചിത്ര പറയുന്നത്. ബിഹൈന്റ് വുഡ് തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിചിത്ര. വിചിത്ര എന്ന നടിയെ ഇപ്പോൾ പ്രേക്ഷകർക്ക് അറിയാവുന്നത് ടെലിവിഷൻ നടി എന്ന നിലയിലാണ്. വിവാഹത്തോട് എന്റെ കുടുംബത്തിന് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നാരും പിന്തുണച്ചില്ല. അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിയ്ക്കുമ്പോൾ തെറ്റു പറയാൻ പറ്റില്ല. അവസാനം ബന്ധുക്കളായി ആരുമില്ലാതെയാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം അഭിനയം ഉപേക്ഷിക്കണം എന്നത് എന്റെ തീരുമാനം തന്നെയായിരുന്നു. 





  എനിക്ക് വേണ്ടിയാണ് അദ്ദേഹം കുടുംബത്തെ പോലും ഉപേക്ഷിച്ച് മറ്റൊരു സാഹചര്യത്തിലേക്ക് വന്നത്. ആ അദ്ദേഹത്തിന് വേണ്ടി കരിയർ ഉപേക്ഷിക്കുക എന്നത് എൻരെ ഉറച്ച തീരുമാനമായിരുന്നു. വിഷമത്തോടെയാണെങ്കിലും അത് ഞാൻ സ്വയം എടുത്ത തീരുമാനമാണ്. ഒരു സിനിമ ഷൂട്ടിങുമായി ബന്ധപ്പെട്ട് പാലക്കാട് എത്തിയതാണ് ഞാൻ. അന്ന് താമസിച്ചത് ഷാജിയുടെ ഹോട്ടലിലാണ്. രാവിലെ ജോഗിങിന് പോകാൻ സെക്യൂരിറ്റി റീസൺ പറഞ്ഞ് അവിടെയുള്ളവർ അനുവദിക്കാതിരുന്നപ്പോൾ, അതുമായി ബന്ധപ്പെട്ട് വഴക്കിടുമ്പോഴാണ് ഷാജിയെ പരിചയപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തിനൊപ്പം ജോഗിങിന് പോയി തുടങ്ങി. അങ്ങനെയാണ് സൗഹൃദം ആരംഭിയ്ക്കുന്നത്. എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ആദ്യം പ്രപ്പോസ് ചെയ്തത് ഷാജിയാണ്. എന്റെ പിറന്നാളിന് ചെന്നൈയിലേക്ക് വന്നു, ഒരു ബൊക്കയൊക്കെ തന്ന്, വിവാഹാഭ്യർത്ഥന നടത്തി. വളരെ സെൻസിറ്റീവാണ് ഷാജി. 





  അദ്ദേഹത്തെയും മക്കളെയും പരിപാലിക്കുന്നതിൽ എനിക്ക് വല്ലാത്ത സന്തോഷമുണ്ടായിരുന്നു. മക്കളും വളരെ പുരോഗമന ചിന്തയുള്ളവരാണ്. സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് അമ്മ ഒരു നടിയായിരുന്നു എന്നവർ അറിഞ്ഞത്. ഭയങ്കര അഭിമാനമായിരുന്നു. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകൾ വരുമ്പോൾ, ഭർത്താവ് അല്പം സെൻസിറ്റീവ് ആയാലും അദ്ദേഹത്തെ പറഞ്ഞ്, ടേക്ക് ഇറ്റ് ഈസി ലെവലിൽ കൊണ്ടുവരുന്നത് മൂത്ത മകനാണ്- വിചിത്ര പറഞ്ഞു ഞാനൊരു ഗ്ലാമർ നായികയാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ഞങ്ങളുടെ ഹണിമൂൺ സമയത്താണ്. കൊടൈക്കനാലിൽ ഹണിമൂണിന് പോയപ്പോൾ ആരാധകർ ഓടി വന്ന് കാറിൽ കൈയ്യിട്ട് എന്നെ തൊടാൻ നോക്കി. 




  അതിന് ശേഷമാണ് ഞാൻ എത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ചെയ്തിരുന്നത് എന്ന് അദ്ദേഹം അറിഞ്ഞത്. അതിന് ശേഷം പൊതു ഇടങ്ങളിൽ പോയാലുള്ള ആരാധകരുടെ ശല്യം കാരണം എന്നെ സംരക്ഷിച്ചു നിർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. അൺ ടൈമിൽ എല്ലാം എനിക്ക് വരുന്ന കോളുകളും അദ്ദേഹത്തെ അസ്വസ്ഥനാക്കിയപ്പോൾ, അത് ഞാൻ ഒഴിവാക്കി. അതോടെ സ്വാഭാവികമായും അവസരങ്ങളും വരാതെയായി.

Find out more: