തിരിച്ചു വരവ് ; ഒരു മണിക്കൂറിനുള്ളിൽ ജിമിന്റെ വീഡിയോ കണ്ടത് 1M ആരാധകർ! ആർ എം സ്വിറ്റസർലാന്റിൽ അവധി ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണ്, അതിനൊപ്പം ചില സെഷനുകളും അവിടെ നടത്തുന്നുണ്ട്. സുഗ തന്റെ പേരിലുള്ള ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ തിരക്കിലാണ്. ഇപ്പോഴിതാ ജിമിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറലാവുന്നു. പാട്ടിനൊപ്പം ജിമിന്റെ സ്റ്റെപ്പുകൾക്കും ആരാധകർ ഏറെയാണ്. രണ്ടാഴ്ച മുൻപ്, രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനും പൂർത്തിയാക്കിയ എത്തിയ ജിമിൻ ആദ്യമായി പങ്കുവച്ച ഡാൻസ് റീൽ നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു മില്യണിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. 53.8 മില്യൺ ഫോളോവേഴ്സുള്ള ജിമിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇനിയും കാഴ്ചക്കാർ ഏറെയാണ്.
നിർബന്ധിത സൈനിക സേവനും പൂർത്തിയാക്കി എത്തിയ ബിടിസിന്റെ താരങ്ങൾ ഏഴ് പേരും എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ വളരെ അധികം ആകാംക്ഷയോടെ നോക്കി നിൽക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.വെസ്റ്റേൺ ഡാൻസിലുള്ള ജിമിന്റെ ഇഷ്ടവും പാഷനും ആരാധകരെ ആകർഷിക്കുന്നതിലൊന്നാണ്. സൈനിക സേവനവും, രണ്ട് വർഷത്തെ സമ്മർദ്ദ ജീവിതവും അതിനൊന്നും ഒരു ഭംഗവും വരുത്തിയിട്ടില്ല എന്ന് ഈ വീഡിയോയിൽ വ്യക്തം. വീഡിയോ എടുക്കുമ്പോഴുള്ള ജങ്കൂക്കിന്റെ ചിരിയും നിഷ്കളങ്കമായ അവരുടെ ബോണ്ടിങ് ആയിട്ടാണ് ആരാധകർ കാണുന്നത്.എത്രയും പെട്ടന്ന് പഴയ അതേ സ്പിരിറ്റോടെ ബിടിഎസ് താരങ്ങൾ ഒത്തു ചേരുന്നതും കാത്തിരിക്കുകയാണ് ആരാധകർ.
2026 മാർച്ച് മാസത്തോടെ അത് സംഭവിക്കും എന്നാണ് ഇപ്പോൾ പുറത്തുവിട്ടിരിയ്ക്കുന്ന വിവരം.ആദ്യം പതിഞ്ഞ താളത്തിൽ തുടങ്ങി, ജങ്കൂക്ക് ക്യാമറ ചലിപ്പിക്കുന്നതിനനുസരിച്ച് താളത്തിനൊത്ത് ജിമിന്റെ സ്റ്റെപ്പുകളും ആക്ഷനും മാറുന്നത് കാണാം. ഇപ്പോൾ അവർ താമസിക്കുന്ന വീടിന്റെയോ ഹോട്ടൽ മുറിയിലോ നിന്ന് ചിത്രീകരിച്ചതാവാം, കാരണം ഇരുവരും ഇന്റർനാഷണൽ ട്രിപ്പിന് പോകുന്നതായ വീഡിയോകൾ നേരത്തെ പുറത്തുവന്നതാണ്.ജെ-ഹോപ്പിന്റെ ഏറ്റവും പുതിയ ഗാനമായ 'കില്ലിംഗ് ഇറ്റ് ഗേൾ' എന്ന പാട്ടിനാണ് ജിമിൻ ചുവടുകൾ വയ്ക്കുന്നത്.
ജങ്കൂക്ക് ആണ് ക്യാമറ ചലിപ്പിക്കുന്നത് എന്നതാണ് ആകർഷകമായ മറ്റൊരു കാര്യം.പാട്ടിനൊപ്പം ജിമിന്റെ സ്റ്റെപ്പുകൾക്കും ആരാധകർ ഏറെയാണ്. രണ്ടാഴ്ച മുൻപ്, രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനും പൂർത്തിയാക്കിയ എത്തിയ ജിമിൻ ആദ്യമായി പങ്കുവച്ച ഡാൻസ് റീൽ നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു മില്യണിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. 53.8 മില്യൺ ഫോളോവേഴ്സുള്ള ജിമിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇനിയും കാഴ്ചക്കാർ ഏറെയാണ്.
Find out more: