റോബിൻ ബസിനെ 'പൂട്ടാൻ' കെഎസ്ആർടിസിയുടെ വോൾവോ; പത്തനംതിട്ട - കോയമ്പത്തൂർ സർവീസ് ഞായറാഴ്ച മുതൽ ആരംഭിക്കും! പത്തനംതിട്ട - കോയമ്പത്തൂർ ലോ ഫ്ലോർ വോൾവോ ഏസി സർവീസ് ഞായറാഴ്ച (19-11-2023) മുതൽ ആരംഭിക്കും. പത്തനംതിട്ട ജില്ലക്കാരുടെ ദീർഘകാല ആവശ്യവും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്കു വേണ്ടിയും പത്തനംതിട്ട - എരുമേലി - കോയമ്പത്തൂർ ലോ ഫ്ലോർ വോൾവോ ഏസി സർവീസ് നാളെ മുതൽ ആരംഭിക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. റോബിൻ ബസിന് ബദലായി പത്തനംതിട്ട - കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി. പുലർച്ചെ 4.30ന് കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് ആരംഭിക്കുന്ന കെഎസ്ആർടിസി ലോ ഫ്ലോർ വോൾവോ ബസ് ആറുമണിക്ക് പാലക്കാടും 6.55ന് തൃശൂരിലും എത്തും. 7.40ന് അങ്കമാലിയിൽ എത്തുന്ന ബസ് 8.20ന് പെരുമ്പാവൂരിൽ എത്തിച്ചേരും. 8:40ന് മൂവാറ്റുപുഴയിലും, 9.10ന് തൊടുപുഴയിലും 10.10ന് ഈരാറ്റുപേട്ടയിലും എത്തിച്ചേരും.

 



   10:25ന് ഈരാറ്റുപേട്ടയിൽ എത്തുന്ന ബസ് 10.50ന് എരുമേലിയിലും 11.10ന് റാന്നിയിലും 11.30 പത്തനംതിട്ടയിലും മടങ്ങിയെത്തും. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി പത്തനംതിട്ട phone:0468-2229213 കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - +919497722205 ബന്ധപ്പെടാവുന്നതാണ്.




  
 കേരള ഗതാഗത വകുപ്പിൻ്റെ എതിർപ്പുകൾ നേരിട്ട് തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് റോബിൻ ബസ് സർവീസ് ആരംഭിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി ഇതേ റൂട്ടിൽ സർവീസ് ആരംഭിച്ചത്. കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച റോബിൻ ബസിനെ വിവിധയിടങ്ങളിൽ മോട്ടർ വാഹന വകുപ്പ് തടയുകയും ഇന്ന് മാത്രം 7,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. പെർമിറ്റ് ലംഘനത്തിനാണ് പിഴ ചുമത്തിയത്. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് സർസീസ് ആരംഭിക്കുന്ന ബസ് വൈകുന്നേരം 4.30ന് കോയമ്പത്തൂരിൽ നിന്നും തിരികെ പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവ്വീസ് നടത്തുക.




പത്തനംതിട്ട ജില്ലക്കാരുടെ ദീർഘകാല ആവശ്യവും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്കു വേണ്ടിയും പത്തനംതിട്ട - എരുമേലി - കോയമ്പത്തൂർ ലോ ഫ്ലോർ വോൾവോ ഏസി സർവീസ് നാളെ മുതൽ ആരംഭിക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. റോബിൻ ബസിന് ബദലായി പത്തനംതിട്ട - കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി. പുലർച്ചെ 4.30ന് കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് ആരംഭിക്കുന്ന കെഎസ്ആർടിസി ലോ ഫ്ലോർ വോൾവോ ബസ് ആറുമണിക്ക് പാലക്കാടും 6.55ന് തൃശൂരിലും എത്തും. 7.40ന് അങ്കമാലിയിൽ എത്തുന്ന ബസ് 8.20ന് പെരുമ്പാവൂരിൽ എത്തിച്ചേരും. 8:40ന് മൂവാറ്റുപുഴയിലും, 9.10ന് തൊടുപുഴയിലും 10.10ന് ഈരാറ്റുപേട്ടയിലും എത്തിച്ചേരും. 10:25ന് ഈരാറ്റുപേട്ടയിൽ എത്തുന്ന ബസ് 10.50ന് എരുമേലിയിലും 11.10ന് റാന്നിയിലും 11.30 പത്തനംതിട്ടയിലും മടങ്ങിയെത്തും. 

Find out more: