ഒവൈസിയുടെ 'ദീർഘായുസിനായി' ബലി നൽകിയത് 101 ആടുകളെ. ബാഗ്- ഇ- ജഹനാരയിലാണ് ഒവൈസിയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥന നടത്തിയത്. എഐഎംഐഎം നേതാവ് അഹമ്മദ് ബലാലയും മലാക്കപേട്ട് എംഎൽഎയും പ്രാർഥനയിൽ പങ്കെടുത്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്ക്ക് നേരെ അക്രമമുണ്ടായതിന് പിന്നാലെ അദ്ദേഹത്തിൻറെ ആയുരാരോഗ്യത്തിന് വേണ്ടി 101 ആടുകളെ ബലി നൽകി വ്യവസായി. യുപി തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങവെയാണ് തൻറെ വാഹനത്തിനു നേരെ വെടിവെപ്പുണ്ടായതെന്നാണ് ഒവൈസി പറയുന്നത്.
നാലംഗ സംഘമാണ് വെടിയുതിർത്തതെന്നും നാല് റൗണ്ട് വെടിവെച്ചെന്നും ഒവൈസി നേരത്തെ പറഞ്ഞിരുന്നു. വാഹനത്തിൽ രണ്ട് ബുള്ളറ്റുകൾ തറച്ചതായും ചിത്ര സഹിതം ഒവൈസി ട്വീറ്റ് ചെയ്തിരുന്നു. ലോക്‌സഭ അംഗവും എഐഎംഐഎം തലവനുമായ ഒവൈസി സഞ്ചരിച്ച് വാഹനത്തിന് നേരെ ഫെബ്രുവരി മൂന്നിന് വെടിവെയ്പ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പാർട്ടി പ്രവർത്തകർ ഒവൈസിയ്ക്കായി പ്രത്യേക പ്രാർഥനകൾ സംഘടിപ്പിച്ച് വരികയാണ്. ഛിജാർസി ടോൾ ഗേറ്റിനടുത്തുവെച്ച് കാറിനെതിരെ വെടിവെപ്പുണ്ടായെന്നായിരുന്നു ഒവൈസി ട്വിറ്ററിലൂടെ പറഞ്ഞത്. തൻറെ കാർ പഞ്ചറായെന്നും മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യുകയാണെന്നുമായിരുന്നു ട്വിറ്ററിലൂടെ ഒവൈസി പറഞ്ഞത്.
അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർഥന നടന്നെന്ന വാർത്ത പുറത്ത് വരുന്നത്. അക്രമത്തിന് പിന്നാലെ ഒവൈസിയുടെ സുരക്ഷ കേന്ദ്രം വർധിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒവൈസിയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഒവൈസി സുരക്ഷ നിഷേധിക്കുകയാണ് ചെയ്തത്.
അതേസമയം ഉത്തർപ്രദേശിൽ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 'ഹിന്ദു വിരുദ്ധ' പരാമർശങ്ങളിലും രാമജന്മ ഭൂമിയേക്കുറിച്ചും ഒവൈസി നടത്തിയ പരാമർശങ്ങളുടെ പേരിൽ രണ്ട് പ്രതികളും അസ്വസ്ഥരായിരുന്നുവെന്നും, ഈ സാഹചര്യത്തിലാണ് ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്തതെന്നും യുപി എഡിജി (ലോ ആൻഡ് ഓർഡർ) പ്രശാന്ത കുമാർ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതികൾ പരസ്പരം പരിചയമുള്ളതായി വ്യക്തമായി. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും പോലീസ് പറഞ്ഞു.
Find out more: