തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് കടത്തിയ എട്ടേകാല്‍ കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് പിടികൂടി. നെടുങ്കണ്ടം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
നെടുങ്കണ്ടം ചിന്നപച്ചടി വട്ടത്തറയില്‍ അഭിലാഷ് (38), ചതുരംഗപ്പാറ ഈന്തുങ്കല്‍ ബിജു (40) എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെ രാത്രി 7.45 ഓടെ പാലാര്‍ പള്ളിപടിക്ക് സമീപമാണ് പ്രതികളെ പിടിച്ചത്.
ഇവരുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് നെടുങ്കണ്ടം മേഖലയില്‍ വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കും കഞ്ചാവ് നല്‍കുന്നതായി പോലീസിന് വിവരം കിട്ടിയിരുന്നു.
കഴിഞ്ഞ കുറെ ദിവസങ്ങളായി പോലീസ് ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഇവരുടെ ഫോണ്‍ നമ്പരുകളും പോലീസ് പരിശോധിച്ചു വരുകയായിരുന്നു.
എട്ടേകാല്‍ കിലോ കഞ്ചാവ് രണ്ട് ലക്ഷം രൂപ വില സമ്മതിച്ച് വില്‍പ്പന നടത്താന്‍ ധാരണ ആയതിന്റെ അടിസ്‌ഥാനത്തിലാണ് ഇന്നലെ പ്രതികള്‍ കമ്പംമെട്ട് വഴി കഞ്ചാവ് കടത്തിയത്.
ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ കമ്പംമെട്ട് - നെടുങ്കണ്ടം, കമ്പംമെട്ട് - ഉടുമ്പന്‍ചോല എന്നീ റൂട്ടുകളില്‍ മഫ്‌തിയില്‍ പോലീസ് ഉണ്ടായിരുന്നു. വൈകുന്നേരം ഓട്ടോറിക്ഷയില്‍ ചാക്കിനുള്ളില്‍ കഞ്ചാവ് കടത്തുമ്പോളാണ് പ്രതികളെ പിടികൂടുന്നത്
click and follow Indiaherald WhatsApp channel