ഇന്ത്യന്‍ സൈന്യത്തിനെതിരെ കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്താനില്‍ നിന്ന് സന്ദേശം. സൈന്യം കശ്മീര്‍ വിടണണമെന്നാണ് വാട്‌സ്ആപ്പ് സന്ദേശത്തിലെ ആവശ്യം. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം വന്നത്. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാകിസ്താനില്‍ ഉപയോഗത്തിലുള്ള 82 ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറില്‍നിന്നാണ് സന്ദേശം വന്നത്. ചൊവ്വാഴ്ച രാത്രി 10.45 നാണ് ഹിന്ദി, ഉറുദു ഭാഷകളില്‍ തയ്യാറാക്കിയ സന്ദേശം എത്തിയത്. ജമ്മു കശ്മീരില്‍ നിന്ന്  സൈന്യം മാറണമെന്നുള്ളതാണ് സന്ദേശത്തിൽ പറയുന്നത്. 

കശ്മീര്‍ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെ എന്നും പാകിസ്താനില്‍ നിന്നെത്തിയ സന്ദേശത്തില്‍ പറയുന്നു. സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ദുരന്തനിവാരണ സമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

Find out more: