കേവലം ഒരു സീറ്റിനോ വോട്ടിനോ വേണ്ടി തന്റെ ആശയങ്ങള്‍ ബലികഴിക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ എം.പി. തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പെടുക്കാമെന്ന് കരുതിയിട്ടില്ലെന്നും ആശയം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലയ്ക്കാണ് പാര്‍ട്ടിയിലേക്ക് എത്തിയതെന്നും തരൂര്‍ പറഞ്ഞു.

ആജീവനകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോണ്‍ഗ്രസിലേക്ക് വന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖ ആശയം പങ്കുവയ്ക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമെന്ന നിലയ്ക്കാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നത്. അതുകൊണ്ടുതന്നെ തന്റെ ആശയങ്ങള്‍ കേവലം സീറ്റ് ലഭിക്കാനോ വോട്ട് തേടാനോ വേണ്ടി മാത്രം ത്യാഗം ചെയ്യാന്‍ കഴിയില്ലെന്നും തരൂര്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയേയും അനുകൂലിച്ച് നിരന്തര പ്രസ്താവനകള്‍ നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള പ്രതികരണം. 

Find out more: