ഒരാഴ്ച നീണ്ട അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ തിരിച്ചെത്തി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിക്ക് വിമാനത്താവളത്തിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. ബിജെപി നേതാക്കളും എംപിമാരുടങ്ങുന്ന സംഘം വിമാനാത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. 

'2014-ന് ശേഷം ഞാന്‍ ഇപ്പോഴാണ് യുഎന്നിലേക്ക് പോയത്. അഞ്ച് വര്‍ഷത്തിന് ശേഷം അവിടെ എത്തിയപ്പോള്‍ വലിയ മാറ്റാണ് കാണാനായത്. ഇന്ത്യയോടുള്ള ആദരവും താത്പര്യവും ഗണ്യമായ വര്‍ധിച്ചു.' 130 കോടി ജനങ്ങളാണ് അതിന് കാരണമെന്നും സ്വീകരണ യോഗത്തില്‍ അദ്ദേഹം  പറഞ്ഞു. 

Find out more: