കൊറോണ രോഗബാധ വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ അടച്ചിടൽ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ചു.

 

 

 

 

 

 

ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

 

 

 

 

 

 

 

ചൊവ്വാഴ്ച അർധരാത്രി അടച്ചിടൽ’നിലവിൽ വന്നു. ഏപ്രിൽ 14 അർധരാത്രി വരെ നീളും. ഇക്കാലയളവിൽ ജനതാകർഫ്യൂവിനു സമാനമായി ജനങ്ങൾ വീടിനുള്ളിൽ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു.

 

 

 

 

 

 

 

ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റർ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും 15,000 കോടി രൂപ നീക്കിെവച്ചതായും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിന് കടുത്തനടപടികൾ അനിവാര്യമാണ്. സാമൂഹിക അകലം പാലിക്കലാണ് കൊറോണ വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗം. എല്ലാവരും വീടിനുള്ളിൽത്തന്നെ കഴിയണം. വീടിനുള്ളിൽ ‘ലക്ഷ്മണരേഖ’ സൂക്ഷിക്കണം. പുറത്തേക്കുള്ള ഓരോ ചുവടും അകത്തേക്ക് രോഗാണുവിനെ ക്ഷണിക്കലാണ് -മോദി അഭിപ്രായപ്പെട്ടു.

 

 

 

 

 

 

 

സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണപ്രദേശങ്ങൾ, ജില്ലകൾ, ഗ്രാമങ്ങൾ തുടങ്ങി എല്ലാ മേഖലകളും അടച്ചിടും. ഇതിനായി ഭരണസംവിധാനങ്ങൾ കാര്യക്ഷമമായ നടപടി സ്വീകരിക്കണം. രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ ഇത് അത്യാവശ്യമാണ് -മോദി വക്തമാക്കി.

 

మరింత సమాచారం తెలుసుకోండి: