ദിലീപിന്റെ ആ നല്ല മനസിനെ നമിക്കുന്നു; സിദ്ധു പനക്കൽ! സ്വപ്നവും ചില നിമിത്തങ്ങളും ശകുനങ്ങളും. ഇതിലുള്ള പല കാര്യങ്ങളും നിങ്ങൾ എന്റെ തന്നെ ചില കുറിപ്പുകളിൽ വായിച്ചിരിക്കും. ആദ്യം ഉറക്കത്തിൽ കാണുന്ന സ്വപ്നത്തെക്കുറിച്ചാവാം. സിനിമയിൽ സാധാരണ ജോലികൾ ചെയ്യുന്ന സിനിമാക്കാർക്ക് എപ്പോഴും സാമ്പത്തികഭദ്രത കുറവായിരിക്കും.ഒരു സിനിമ കഴിഞ്ഞാൽ ചിലപ്പോൾ അടുത്ത സിനിമയ്ക്ക് മാസങ്ങൾ കാത്തിരിക്കേണ്ടിവരും. ചിലപ്പോൾ ഒന്ന് രണ്ടു സിനിമ അടുപ്പിച്ചു കിട്ടാനും മതി. സാധാരണ സിനിമാക്കാരുടെ ജീവിതത്തിൽ ഒരു അരക്ഷിതാവസ്ഥ എപ്പോഴും ഉണ്ടാവും. വർഷങ്ങൾക്കു മുൻപ് അങ്ങനെ ഒരു അനുഭവം എനിക്കും ഉണ്ടായി. ജീവിതത്തിൽ അപ്രതീക്ഷിത പ്രതിസന്ധികളെ അഭിമുഖീകരിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള സിന്ധു പനക്കലിന്റെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. പറയാൻ പോകുന്നത് സ്വപ്നത്തെ കുറിച്ചാണ്.
ഒരു സിനിമ കഴിഞ്ഞ് വന്നശേഷം പറഞ്ഞു വച്ചിരുന്നു രണ്ടുമൂന്നു സിനിമകൾ വഴിക്ക് വഴി ക്യാൻസൽ ആയി. ഏകദേശം ഒരു വർഷത്തോളം ഷൂട്ടിംഗ് ഒന്നുമുണ്ടായില്ല. സാമ്പത്തികമായി ടൈറ്റ് ആവുന്നു. മക്കൾ അന്ന് ചെറിയ കുട്ടികളാണ്. സാമ്പത്തിക പരാധീനതകൾ ആദ്യം തിരിച്ചറിയുന്നതും മനസ്സിലാക്കുന്നതും കുടുംബിനികളാണ്. പുറത്തു പറയുന്നില്ലെങ്കിലും ഈ പ്രശ്നങ്ങൾ ഒരു തേങ്ങലായി ഭാര്യയുടെ മനസ്സിലുണ്ട്. കോവിഡ് കാലത്ത് 10 മാസത്തോളം സിനിമാക്കാർക്ക് ജോലി ഒന്നും ഉണ്ടായിരുന്നില്ല. വീണ്ടും ഒന്ന് അനങ്ങി വരുമ്പോഴേക്കും വീണ്ടും തഥൈവ. ഇനി എന്ന് ഷൂട്ടിംഗ് തുടങ്ങും എന്ന് പറയാൻ പറ്റില്ല. പഴയ വേവലാതികൾ ആവലാതികൾ ഒക്കെ മനസ്സിനെ വീണ്ടും മഥിക്കാൻ തുടങ്ങി. ഒരു ദിവസം രാവിലെ ഞാൻ നോക്കുമ്പോൾ എന്റെ വീടിന്റെ എതിർ വീട്ടിൽ ഷൂട്ടിങ് നടക്കുന്നു. ഞാൻ അങ്ങോട്ട് നടന്നു. ഷൂട്ടിംഗ് തിരക്കിൽ പെടാതെ വീടിന്റെ ബാക്ക് സൈഡിലേക്ക്.
വീടിന്റെ ബാക്കിൽ ചെന്നപ്പോൾ അവിടെ എന്റെ അപ്പൻ നിൽക്കുന്നു. അപ്പൻ എന്താ ഇവിടെ ഞാൻ ചോദിച്ചു. ഇവിടെ അടുത്ത് ഒരു കല്യാണത്തിന് വന്നതാ. അപ്പൻ ഒറ്റയ്ക്കാണോ വന്നത്. അവിടെ ആരാ ഉള്ളത് ഞാൻ ഇങ്ങോട്ട് പോന്നു അപ്പൻ പറഞ്ഞു. അപ്പനെ ചേർത്തു പിടിച്ച് ഞാൻ വീട്ടിലേക്കു നടന്നു.പെട്ടെന്ന് ഞാൻ കണ്ണ് തുറന്നു. അതൊരു സ്വപ്നമായിരുന്നു. ഞാൻ ആലോചിച്ചു എന്താ ഇങ്ങനെ ഒരു സ്വപ്നം. ഗുരുവായൂർ എന്റെ വീട്ടിൽ ആളില്ല. ചേച്ചി അവരുടെ വീട്ടിൽ. അപ്പനും അമ്മയും മരിച്ചു. ഞാനും ഭാര്യയും മക്കളും തിരുവനന്തപുരത്ത്. അപ്പൻ പറഞ്ഞത് ശരിയാണ് അവിടെ ആരുമില്ല. ഞാൻ ഇങ്ങോട്ട് പൊന്നു. മകന് എന്തോ പ്രശ്നം ഉണ്ടെന്ന് അപ്പന് തോന്നിക്കാണണം. എന്റെ മനസ് വെറുതെ പറഞ്ഞുകൊണ്ടിരിക്കുന്നു.അപ്പൻ വെറുതെ വരില്ല. വെറുതെ വരില്ല.
നല്ല കാര്യവും കൊണ്ടല്ലാതെ അപ്പൻ ഒരിക്കലും വന്നിട്ടില്ല.അന്ന് ഉച്ചയായപ്പോൾ ആന്റണി പെരുമ്പാവൂരിന്റെ ഫോൺ നമ്മൾ ഒരു സിനിമ ചെയ്യുന്നു ജിത്തു ജോസഫ് ആണ് ഡയറക്ടർ. അദ്ദേഹത്തെ ഒന്ന് വിളിച്ചോളൂ. പിറ്റേന്ന് വീണ്ടും ആന്റണിയുടെ വിളി പൃഥ്വിരാജ് ഇന്നലെ ഒരു കഥ പറഞ്ഞു അതും നമ്മൾ ചെയ്യുന്നു. കോവിഡ് കാലം ആയതിനാൽ കേരളത്തിൽ സിനിമ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ഹൈദ്രബാദ് ആണ് രാജുവിന്റെ പടം ഷൂട്ട് ചെയ്തത് "ബ്രോ ഡാഡി " ആദ്യം പറഞ്ഞ ജിത്തു ചേട്ടന്റെ പടം രണ്ടാമത് ചെയ്തു,ട്വൽത് മാൻ.ഈ നിമിത്തം, ശകുനം എന്നൊക്കെ പറയുന്നതിൽ ചില കാര്യങ്ങളുണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
കുറേക്കാലം മുമ്പാണ് ഞാൻ ദിലീപിന്റെ ഒരു സിനിമ വർക്ക് ചെയ്തു കൊണ്ടിരിക്കുന്നു. നിർമ്മാതാവ് സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ്.
സിനിമ തീരാൻ പോകുന്നു. ദിലീപിന് അഡ്വാൻസ് അല്ലാതെ മറ്റൊന്നും കിട്ടിയിട്ടില്ല. ഒരുദിവസം രാവിലെ ഭാര്യ പറഞ്ഞു. ഇന്നലെ ഞാൻ അപ്പനെ സ്വപ്നം കണ്ടു. അപ്പനെ കണ്ടപ്പോൾ പെട്ടെന്നെനിക്ക് സങ്കടം വന്നു ഞാൻ കരഞ്ഞുപോയി. അപ്പൻ പറഞ്ഞു മോള് വിഷമിക്കേണ്ട. എന്നിട്ട് മുണ്ടിന്റെ മടിയഴിച്ചു ഒരുപിടി കാശു വാരി എന്റെ കയ്യിൽ തന്നു. ഇനിയങ്ങോട്ട് മോൾക്ക് ഒരു വിഷമവും ഉണ്ടാവില്ല എന്ന് അപ്പൻ പറഞ്ഞു. അന്നുമുതൽ ഇന്നുവരെ വിഷമിപ്പിക്കുന്ന ഒരു സാമ്പത്തിക ബുദ്ധിമുട്ടുകളും എനിക്കുണ്ടായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ തക്കസമയത്ത് ഞാൻ ചോദിക്കാതെ തന്നെ എന്നെ സഹായിക്കാൻ ആളും ഉണ്ടായിട്ടുണ്ട്. അപ്പൻ അന്ന് വന്നത് സ്വപ്നമല്ല സത്യം ആണെന്നാണ് ഭാര്യ ഇന്നും പറയുന്നത്.
Find out more: