സിപിഎമ്മിനെ ട്രോളി നടൻ രമേശ് പിഷാരടി! ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വൻ ലീഡുമായി മുന്നേറുകയാണ്. ഉമ്മൻ ചാണ്ടിയുടെ മരണശേഷം പുതുപ്പള്ളിയിൽനടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷമായ 33,225 ആണ് ചാണ്ടി ഉമ്മൻ ഈ ഉപതിരഞ്ഞെടുപ്പിൽ തകർത്തത്. സിപിഎമ്മിന് കഴിഞ്ഞ പ്രാവശ്യം ഭൂരിപക്ഷം ലഭിച്ച മണാർകാട് പഞ്ചായത്തിലടക്കം വൻ തിരിച്ചടിയാണ് ലഭിച്ചത്. മണാ‍ർക്കാട് പഞ്ചായത്തിലെ ഒരു ബൂത്തിൽ പോലും ജെയ്ക്കിന് ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  ആദ്യ മണിക്കൂറിൽ ആറായിരത്തിലേറെ വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ ലീഡുയർത്തി. ഒരു ഘട്ടത്തിൽ പോലും ജെയ്ക്കിന് മുന്നിലേക്ക് എത്താനായില്ല. 

കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസും എൽഡിഎഫും മുന്നേറിയ അയർക്കുന്നത്ത് ഇത്തവണ ചാണ്ടി വലിയ തരംഗമുണ്ടാക്കുകയും ചെയ്തു. 80144 വോട്ടുകളാണ് ചാണ്ടി ഉമ്മൻ നേടിയത്. ഒടുവിൽ 37719ന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വിജയിച്ചത്. ജെയ്ക്ക് സി തോമസിന് 42425 വോട്ടുലഭിച്ചു. ബിജെപി സ്ഥാനാർഥി ലിജിന് 6558 വോട്ടുകളുമായി തൃപ്തിപ്പെടേണ്ടി വന്നു. ഫലം പുറത്തുവന്നതിന് പിന്നാലെ ചാണ്ടി ഉമ്മനെ അഭിനന്ദിച്ചും സിപിഎമ്മിനെ പരിഹസിച്ചും നിരവ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയം അംഗീകരിക്കുന്നുവെന്നുപറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എൽഡിഎഫിന് 42000 ൽ അധികം വോട്ട് നേടാനായെന്ന് വ്യക്തമാക്കുകയായിരുന്നു. പരാജയ കാരണം വിശദമായി പരിശോധിക്കും. ഫലം സർക്കാരിന് താക്കിതല്ല. അടിത്തറ ചോരാതെ കാക്കാനായി.

 ഉമ്മൻ ചാണ്ടിയുടെ വിജയം എന്ന് ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞുവെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിനിമ നടനും സംവിധായകനും കോൺഗ്രസ് പ്രവർത്തകനുമായ രമേഷ് പിഷാരടി ഫേസ്ബുക്കിൽഒരു പോസ്റ്റിട്ടിരിക്കുന്നത്. ലളിതമായ ഭാഷയിൽ പറഞ്ഞാലെന്താ? എന്ന കാപ്ഷനോടെയാണ് ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്ദേശം എന്ന സിനിമയിൽ തോൽവിയുടെ കാരണം വിശദീകരിക്കുന്ന പാർട്ടി നേതാവിനോട് ഒരു അണി ചോദിക്കുന്ന ചോദ്യമാണ് രമേഷ് പിഷാരടി ഫോട്ടോക്ക് ക്യാപ്ഷനായി ഇട്ടിരിക്കുന്നത്.

Find out more: