വി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നുംതന്നെ കാണിക്കാന്‍ പാടില്ലെന്ന് പാകിസ്താന്‍ അധികൃതര്‍. പാകിസ്താനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി.ഇ.എം.ആര്‍.എ ആണ് ഇതുസംബന്ധിച്ച ഉത്തരവ പുറത്തുവിട്ടത് വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കാന്‍ പാടില്ല. ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നിരൂപകര്‍ തുടങ്ങിയവരെ ചാനല്‍ പരിപാടികളിലേക്ക് ക്ഷണിക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
ഓഗസ്റ്റ് എട്ടിനാണ് ഇത്തരമൊരു ഉത്തരവ് പി.ഇ.എം.ആര്‍.എ പുറത്തിറക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പരസ്യങ്ങള്‍, പാട്ടുകള്‍,വാര്‍ത്തകള്‍, രാഷ്ട്രീയ നിരൂപണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്.
click and follow Indiaherald WhatsApp channel