മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ്! ഇന്നലെ ചേർന്ന ബിജെപി നിയമസഭ കക്ഷി യോഗം ബിരേൻ സിങ്ങിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേൻ സിങ് മണിപ്പൂർ മുഖ്യമന്ത്രിയാകുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു ബിജെപി സംസ്ഥാനത്ത് അധികാരം നിലനിർത്തിയത്. 60 അംഗ നിയമസഭയിൽ ബിജെപി 32 സീറ്റുകൾ നേടിയിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ ബിജെപി സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരുന്നു.
ബിരേൻ സിങ്ങിനെ ഐകകണ്ഠ്യേനയാണ് ബിജെപി മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. ഇന്നലെ ചേർന്ന യോഗത്തിൽ പാർട്ടി കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ ആണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. നിർമലയ്ക്ക് പുറമെ മന്ത്രി കിരൺ റിജുജുവും യോഗത്തിൽ പങ്കെടുത്തിരുന്നു. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ബിജെപി നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), നാഗാ പീപ്പിൾസ് പാർട്ടി (എൻപിപി) എന്നിവരുമായി ചേർന്നായിരുന്നു ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചതും ബിരേൻ സിങ് മുഖ്യമന്ത്രി ആയതും.
ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും ബിരേൻ സിങ്ങും മുതിർന്ന എംഎൽഎ ബിശ്വജിത് സിങ്ങും തമ്മിലുള്ള തർക്കം കാരണം മുഖ്യമന്ത്രി തീരുമാനം വൈകുകയായിരുന്നു. "ബിജെപിയുടെ തീരുമാനം മണിപ്പൂരിന് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ഒരു സർക്കാർ ഉറപ്പാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്" - നിർമല സീതാരാമൻ പറഞ്ഞു. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിട്ടാണ് തീരുമാനമെടുത്തതെന്നായിരുന്നു നിർമല സീതാരാമൻ പറഞ്ഞത്.
നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു ബിജെപി സംസ്ഥാനത്ത് അധികാരം നിലനിർത്തിയത്. 60 അംഗ നിയമസഭയിൽ ബിജെപി 32 സീറ്റുകൾ നേടിയിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ ബിജെപി സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരുന്നു. മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേൻ സിങ് മണിപ്പൂർ മുഖ്യമന്ത്രിയാകുന്നത്.
Find out more: