നടിയെ ആക്രമിച്ച കേസ്: പ്രതികൾക്കും അവകാശങ്ങളുണ്ടെന്ന് കോടതി! പ്രോസിക്യൂഷൻ്റെ വീഴ്ചകൾ മറികടക്കാനായി വീണ്ടും വിസ്താരം നടത്തരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വീണ്ടും വിസ്തരിക്കാനുള്ള ആവശ്യത്തിനു വഴങ്ങാതെ ഹൈക്കോടതി. വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.  പ്രോസിക്യൂഷൻ്റെ വീഴ്ചകൾ മറികടക്കാനായി വീണ്ടും വിസ്താരം നടത്തരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇരയോടൊപ്പം പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ്റെ കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാൻ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു.





   കേസിൽ സാക്ഷികളെ വിസ്തരിക്കുന്നത് മാസങ്ങൾക്കു മുൻപു തന്നെ കഴിഞ്ഞതാണെന്നും വീണ്ടും വിസ്താരം നടത്താനുള്ള ആവശ്യത്തിനു പിന്നിൽ എന്താണെന്നും ഹൈക്കോടതി ചോദിച്ചു. നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു പുതിയ നീക്കങ്ങൾ. എന്നാൽ പുനർവിസ്താരം നടത്തി വിചാരണ നീട്ടാനാണോ പ്രോസിക്യൂഷൻ ശ്രമിക്കുന്നത് എന്നു കോടതി ചോദിച്ചു.  കേസിൽ പുനർവിചാരണ നടത്തണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയ പശ്ചാത്തലത്തിലായിരുന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. 





  വിചാരണ നടത്താൻ കൂടുതൽ സമയം വേണമെന്നും കേസിൽ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സർക്കാരും സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ സർക്കാർ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംവിധായകൻ്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണ് ബന്ധമെന്നു കോടതി ചോദിച്ചു. കേസിനെ ഇത് എങ്ങനെയാണ് ബാധിക്കുകയെന്നും കോടതി ആരാഞ്ഞു.  നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന തരത്തിലാണ് ശബ്ദരേഖയിലെ സന്ദേശം.





   ഇതുസംബന്ധിച്ച് ദിലീപും ബാലചന്ദ്ര കുമാറും തമ്മിലുള്ള സംഭാഷണമാണ് ഓഡിയോയിലുള്ളത്. കേസിൽ വിചാരണ തടസ്സപ്പെടുത്താനും അന്വേഷണം തടസ്സപ്പെടുത്താനും ദിലീപ് അടക്കമുള്ള പ്രതികൾ ശ്രമിക്കുന്നുവെന്ന ആരോപണം അടങ്ങുന്ന ശബ്ദരേഖയായിരുന്നു പുറത്തു വന്നത്.  അതേസമയം, പുതിയ വിവാദങ്ങൾക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണെന്നാണ് പ്രതി ദിലീപിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. 


കേസിൽ സാക്ഷികളെ വിസ്തരിക്കുന്നത് മാസങ്ങൾക്കു മുൻപു തന്നെ കഴിഞ്ഞതാണെന്നും വീണ്ടും വിസ്താരം നടത്താനുള്ള ആവശ്യത്തിനു പിന്നിൽ എന്താണെന്നും ഹൈക്കോടതി ചോദിച്ചു. നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു പുതിയ നീക്കങ്ങൾ. എന്നാൽ പുനർവിസ്താരം നടത്തി വിചാരണ നീട്ടാനാണോ പ്രോസിക്യൂഷൻ ശ്രമിക്കുന്നത് എന്നു കോടതി ചോദിച്ചു.

Find out more: