യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകളും യുഎസ് 30 ദിവസത്തേക്ക് നിര്‍ത്തിവെച്ചു.
കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു നിയന്ത്രണം.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേ സമയം യു.കെയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
'പുതിയ കേസുകള്‍ ഞങ്ങളുടെ തീരങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍, അടുത്ത 30 ദിവസത്തേക്ക് യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും' ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് സംസാരിച്ചു.
121 രാജ്യങ്ങളില്‍ പടര്‍ന്നതോടെ കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് യുഎസ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുന്നത്.
നിയന്ത്രണങ്ങള്‍മൂലം പ്രതിസന്ധി നേരിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങള്‍ക്ക് വായ്പാ സൗകര്യങ്ങളും നികുതി ഇളവുകളും കൊണ്ടുവരുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
click and follow Indiaherald WhatsApp channel